ഉദ്യോഗാർത്ഥികൾക്ക് സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി ലഭിക്കുന്നതിനായി തൊഴിൽ മേളയിൽ പങ്കെടുക്കാം

തിരുവനന്തപുരത്തെയും മറ്റു ജില്ലകളിലെയും എംപ്ലോയബിലിറ്റി സെന്ററുകൾ മുഖേന നടത്തുന്ന അഭിമുഖങ്ങൾ/തൊഴിൽമേള എന്നിവയിൽ പങ്കെടുക്കാം.

May 24, 2026
ഉദ്യോഗാർത്ഥികൾക്ക് സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി ലഭിക്കുന്നതിനായി തൊഴിൽ മേളയിൽ പങ്കെടുക്കാം

തിരുവനന്തപുരം ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്ചേഞ്ചിനോടൊപ്പം പ്രവർത്തിക്കുന്ന എംപ്ലോയ്ബിലിറ്റി സെന്ററിൽ (കടകംപള്ളി മിനി സിവിൽ സ്റ്റേഷനിലെ നാലാം നില) മെയ് 26 രാവിലെ 10ന് ജോബ് ഡ്രൈവ് സംഘടിപ്പിക്കുന്നു. പത്താം ക്ലാസ്, പ്ലസ് ടു, ഹെവി ലൈസൻസ് ഉള്ള ഡ്രൈവർമാർ, ഡിപ്ലോമ (ആട്ടോമൊബൈൽ), ബിരുദം, ഐ.ടി.ഐ (ഇലക്ട്രിക്കൽ/ഫിറ്റർ/ആട്ടോമൊബൈൽ), ബി.ടെക്ക് (ഇലക് ട്രിക്കൽ/ആട്ടോമൊബൈൽ) യോഗ്യതയുള്ള 40 വയസിൽ താഴെ പ്രായമുള്ള ഉദ്യോഗാർത്ഥികൾക്ക് സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി ലഭിക്കുന്നതിനായി തൊഴിൽ മേളയിൽ പങ്കെടുക്കാം.

ഒറ്റത്തവണയായി 300 രൂപ ഒടുക്കി രജിസ്റ്റർ ചെയ്യുന്ന ഉദ്യോഗാർത്ഥികൾക്ക് തിരുവനന്തപുരത്തെയും മറ്റു ജില്ലകളിലെയും എംപ്ലോയബിലിറ്റി സെന്ററുകൾ മുഖേന നടത്തുന്ന അഭിമുഖങ്ങൾ/തൊഴിൽമേള എന്നിവയിൽ പങ്കെടുക്കാം. ഒറ്റത്തവണ രജിസ്റ്റർ ചെയ്യുന്നതിനായി ആധാർ കാർഡ് കൊണ്ടുവരണം. രജിസ്റ്റർ ചെയ്യുന്ന ഉദ്യോഗാർത്ഥികൾക്ക് ആവശ്യമായ സോഫ്റ്റ് സ്‌കിൽ/കമ്പ്യൂട്ടർ പരിശീലനവും എംപ്ലോയബിലിറ്റി സെന്ററിൽ ലഭ്യമാക്കും. ഫോൺ നമ്പർ: 8921916220, 0471 2992609.

Prajeesh N K MADAPPALLY