അക്ഷയ കേന്ദ്രങ്ങൾ നേരിടുന്ന പ്രശ്നങ്ങൾ ഗൗരവമുള്ളത് -മന്ത്രി കുഞ്ഞാലികുട്ടി

Jun 2, 2026
അക്ഷയ കേന്ദ്രങ്ങൾ നേരിടുന്ന പ്രശ്നങ്ങൾ ഗൗരവമുള്ളത് -മന്ത്രി കുഞ്ഞാലികുട്ടി
അക്ഷയ കേന്ദ്രങ്ങൾ നേരിടുന്ന പ്രശ്നങ്ങൾ ഗൗരവമുള്ളത് -മന്ത്രി കുഞ്ഞാലികുട്ടി

ഇന്ന് സംസ്ഥാനത്തെ അക്ഷയ കേന്ദ്രങ്ങൾ നേരിടുന്ന പ്രശ്നങ്ങൾ ഗൗരവമായി കാണുമെന്നും ഉടൻ ഇതു സംബന്ധിച്ച് കൂടുതൽ ചർച്ച ചെയ്ത് തീരുമാനമുണ്ടാക്കുമെന്നും തന്നെ കണ്ട് നിവേദനം സമർപ്പിക്കാനെത്തിയ അക്ഷയ സംരംഭകരുടെ സംഘടനയായ ഫേസ് നേതാക്കൻമാർക്ക് മന്ത്രി കുഞ്ഞാലികുട്ടി ഉറപ്പു നൽകി. അക്ഷയക്ക് നിയമ സംരക്ഷണം നൽകി കൊണ്ടുള്ള ബിൽ നിയമസഭയിൽ അവതരിപ്പിക്കണമെന്നും അക്ഷയ സേവന നിരക്ക് ഉടൻ പരിഷ്ക്കരിക്കണമെന്നും അക്ഷയക്ക് മാത്രമായി ഒരു സ്റ്റേറ്റ് ഡയരക്ടർ വേണമെന്നും ജില്ലാ തലത്തിൽ DPM സംവിധാനം മാറ്റി ADC സംവിധാനം പുന:സ്ഥാപിക്കണമെന്നും വർഷങ്ങളായി മുടങ്ങി കിടക്കുന്ന ആധാർ ഫണ്ട് ഉടൻ അനുവദിച്ചു കിട്ടാനുള്ള നടപടികൾ സ്വീകരിക്കണമെന്നും മുഴുവൻ സർക്കാർ ഓൺലൈൻ സേവനങ്ങൾക്കും അക്ഷയ കേന്ദ്രങ്ങൾക്ക് പ്രത്യേക ലോഗിൻ അനുവദിക്കണമെന്നും പെൻഷൻ മസ്റ്ററിങ് സേവനം അക്ഷയയിൽ തന്നെ തുടരണമെന്നും തുടങ്ങിയ പ്രധാന ആവശ്യങ്ങളടങ്ങിയ നിവേദനമാണ് ഫേസ് നേതാക്കൾ മന്ത്രിക്ക് സമർപ്പിച്ചത്. ഫേസിന്റെ ആവശ്യം കണക്കിലെടുത്ത് യു.ഡി.എഫ് തെരെഞ്ഞെടുപ്പ് പ്രകടനപത്രികയിൽ തന്നെ അക്ഷയയുടെ സംരക്ഷണം സംബന്ധിച്ച വാഗ്ദാനം ഉൾപ്പെടുത്തിയിരുന്നു. ഫേസ് സംസ്ഥാന പ്രസിഡണ്ട് സ്റ്റീഫൻ ജോണിന്റെ നേതൃത്വത്തിലുള്ള നിവേദന സംഘത്തിൽ ഫേസ് സംസ്ഥാന നേതാക്കളായ സജയകുമാർ, സുദിൽ മുണ്ടാണി,പി.ഡി. അബ്ദുൾ റഹ്മാൻ , ആര്യാ ഗോപിനാഥ് തുടങ്ങിയവർ സംബന്ധിച്ചു.