അപേക്ഷ ക്ഷണിച്ചു

Nov 10, 2026
അപേക്ഷ ക്ഷണിച്ചു

അര്‍ബന്‍ ജെ.പി.എച്ച്.എന്‍ ,ഡി ടി പി ഓപ്പറേറ്റര്‍ അപേക്ഷ ക്ഷണിച്ചു

ആരോഗ്യ കേരളം പദ്ധതിയുടെ ഭാഗമായി ഇടുക്കിയില്‍ അര്‍ബന്‍ ജെ.പി.എച്ച്.എന്‍, ഡേറ്റ എന്‍ട്രി ഓപ്പറേറ്റര്‍ തുടങ്ങിയ തസ്തികകളിലേക്ക് കരാര്‍ വ്യവസ്ഥയില്‍ നിയമനം നല്‍കുന്നതിനായി അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ www.arogyakeralam.gov.in എന്ന വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായി സമര്‍പ്പിക്കാം .അവസാനതീയതി : നവംബര്‍ 21. ഫോണ്‍: 04862 232221

സ്റ്റാഫ് നഴ്‌സ്, ലാബ് ടെക്‌നീഷന്‍ അപേക്ഷ ക്ഷണിച്ചു

ആരോഗ്യ കേരളം ഇടുക്കിയില്‍ എപ്പിഡെമിയോളജിസ്റ്റ്, ഓഡിയോളജിസ്റ്റ്, ഡേറ്റ മാനേജര്‍, ഒഫ്താല്‍മിക് അസിസ്റ്റന്റ്, സ്റ്റാഫ് നഴ്‌സ്, പാലിയേറ്റീവ് കെയര്‍ നഴ്സ് , എം.എല്‍.എസ്.പി, ആര്‍.ബി.എസ്.കെ നഴ്‌സ്, ഫാര്‍മസിസ്റ്റ്, എസ്.റ്റി.എല്‍.എസ്, ജെ.എച്ച്.ഐ, ആര്‍.ബി.എസ്.കെ കോര്‍ഡിനേറ്റര്‍, ലാബ് ടെക്‌നീഷന്‍, ജെ.സി എം & ഇ, ഹോസ്പിറ്റല്‍ അറ്റന്‍ഡര്‍ തുടങ്ങിയ തസ്തികകളിലേക്ക് കരാര്‍ വ്യവസ്ഥയില്‍ നിയമനം നല്‍കുന്നതിനായി അപേക്ഷ ക്ഷണിച്ചു. www.arogyakeralam.com ലൂടെ ഓണ്‍ലൈനായി വേണം അപേക്ഷകൾ സമര്‍പ്പിക്കേണ്ടത്. അവസാനതീയതി : നവംബര്‍ 21. ഫോണ്‍: 04862 232221