മൃഗസംരക്ഷണ മേഖലയിൽ മികച്ച കർഷകർക്കുള്ള അവാർഡുകൾക്ക് അപേക്ഷ ക്ഷണിച്ചു
മൃഗസംരക്ഷണ മേഖലയിൽ മികച്ച പ്രവർത്തനം കാഴ്ചവെക്കുന്ന കർഷകരെ പ്രോത്സാഹിപ്പിക്കുന്നതിനായി 2025 വർഷത്തെ സംസ്ഥാനതല, ജില്ലാതല മൃഗസംരക്ഷണ അവാർഡുകൾ നൽകുന്നു. അർഹരായ കർഷകരിൽ നിന്നും നിശ്ചിതമാതൃകയിലുള്ള അപേക്ഷകൾ ക്ഷണിച്ചു.
സംസ്ഥാനതല അവാർഡുകൾ
- മികച്ച ക്ഷീരകർഷകൻ - 1,00,000/-
- വാണിജ്യാടിസ്ഥാനത്തിൽ ഏറ്റവും മികച്ച ഡയറി ഫാം - 1,00,000/-
- മികച്ച സമ്മിശ്ര കർഷകൻ - 1,00,000/-
- മികച്ച പൗൾട്രി കർഷകൻ - 50,000/-
- മികച്ച യുവകർഷകൻ - 50,000/-
- മികച്ച വനിതാ കർഷക/സംരംഭക - 50,000/ ജില്ലാതല അവാർഡുകൾ 1. മികച്ച ക്ഷീരകർഷകൻ - 20,000/- 2. മികച്ച സമ്മിശ്ര കർഷകൻ - 10,000/ സംസ്ഥാനതലത്തിലും ജില്ലാതലത്തിലും നൽകുന്ന അവാർഡുകളുടെ വിശദമായ മാനദണ്ഡങ്ങളും അപേക്ഷാ ഫോറവും മൃഗസംരക്ഷണ വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലും സർക്കാർ മൃഗാശുപത്രികളിലും ലഭ്യമാണ്. അർഹരായ കർഷകർ നിശ്ചിത മാതൃകയിലുള്ള അപേക്ഷകൾ ഒക്ടോബർ 22-നകം ബന്ധപ്പെട്ട സർക്കാർ മൃഗാശുപത്രികളിൽ സമർപ്പിക്കേണ്ടതാണ്.


