അക്ഷയ കേന്ദ്രങ്ങൾ ഓൺലൈൻ സേവനങ്ങൾ നൽകാനുള്ള സർക്കാരിന്റെ ഔദ്യോതിക കേന്ദ്രം: ഫേസ്
ഓൺലൈൻ സേവന രംഗത്ത് കാൽ നൂറ്റാണ്ട് പിന്നിടാൻ പോകുന്ന അക്ഷയയുടെ രജത ജൂബിലി ആഘോഷം 2026 നവംബർ 18 മുതൽ 2027 നവംബർ 18 വരെ വിവിധ പരിപാടികളോടെ സംസ്ഥാനത്ത് വിപുലമായി ആഘോഷിക്കാൻ തീരുമാനിച്ച സാഹചര്യത്തിൽ അക്ഷയ കേന്ദ്രങ്ങൾ മാത്രമാണ് സർക്കാറിന്റെ ഔദ്യോഗിക ജനസേവന കേന്ദ്രമെന്ന പ്രഖ്യാപനം നടത്താൻ സർക്കാർ തയ്യാറാവണമെന്ന് കണ്ണൂർ റെയിൻബോ സൂട്ട് ഹോട്ടലിൽ ചേർന്ന സംസ്ഥാന പ്രതിനിധി സമ്മേളനം പ്രമേയത്തിലൂടെ സർക്കാരിനോട് ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ച് സർക്കാർ വകുപ്പുകളിൽ പ്രത്യേക ഉത്തരവ് നൽകണമെന്നും സമ്മേളനത്തിൽ ആവശ്യമുയർന്നു. രണ്ട് ദിവസങ്ങളിലായി നടന്ന സംസ്ഥാനത്തെ അക്ഷയ സംരംഭകരുടെ സംഘടനയായ ഫോറം ഓഫ് അക്ഷയ സെന്റർ എന്റർപ്രെനേർസ് (FACE) സംസ്ഥാന പ്രതിനിധി സമ്മേളനം ടി.ഒ. മോഹനൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. മരണമടഞ്ഞ അക്ഷയ സംരംഭകയായ സുനിതയുടെ കുടുംബത്തിനുള്ള അക്ഷയ കെയർ കുടുംബസാഹായ ഫണ്ട് ചടങ്ങിൽവെച്ച് എ.എൽ.എ വിതരണം ചെയ്തു. ഫേസ് സംസ്ഥാന പ്രസിഡന്റ് സ്റ്റീഫൻ ജോൺ അധ്യക്ഷനായിരുന്നു.സംസ്ഥാന സെക്രട്ടറി സദാനന്ദൻ എ.പി. പ്രവർത്തന റിപ്പോർട്ടും സംസ്ഥാന ട്രഷറർ സി.വൈ നിഷാന്ത് സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു. പ്രമോദ്.കെ. റാം ശ്രദ്ധാജ്ഞലി അവതരിപ്പിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റുമാരായ നസീർ ആലപ്പുഴ, പ്രദീപ് മംഗലത്ത്, സജയകുമാർ ഫേസ് സംസ്ഥാന കൺവീനർമാരായ ബിജു പൂക്കാട്, ശിവപ്രസാദ് ആലപ്പുഴ , പ്രദീഷ് കോട്ടയം അക്ഷയ കെയർ ചെയർമാൻ ജെഫേഴ്സൻ മാത്യൂ ,ജോയ് ജോർജ്ജ് തുടങ്ങിയവർ സംസാരിച്ചു. ഫേസ് കണ്ണൂർ ജില്ലാ പ്രസിഡന്റ് മാത്യൂ ജോൺ സ്വാഗതവും മെഹർഷ മലപ്പുറം നന്ദിയും പറഞ്ഞു. സമ്മേളനത്തിന്റെ രണ്ടാം ദിവസം ഇന്റർനാഷണൽ ട്രെയ്നർ വി. വേണുഗോപാൽ മോട്ടിവേഷൻ ക്ലാസ്സെടുത്തു. സമ്മേളനത്തിന്റെ ഭാഗമായി നടന്ന വിവിധ ചർച്ചകളിൽ റോയ്മോൻ ഇടുക്കി, അബ്ദുൾ നാസർ കോഴിക്കോട്, പൗലോസ് എറണാകുളം, ജോൺ മാത്യു വയനാട്, അരവിന്ദാക്ഷൻ തൃശ്ശൂർ, സന്തോഷ് കുമാർ പത്തനംതിട്ട ,ടി.ഡി. വിജയൻ നായർ,പി.ഡി.എ. റഹ്മാൻ , ബിന്ദു കണ്ണൂർ, വിജയലക്ഷ്മി, നീന സുഭാഷ്, രാജേഷ് ചാത്തമംഗലം, പ്രീനാമേരി കൊല്ലം, കമൽദേവ് , സൂരജ് കെ, ഷമീർ പാലക്കാട്, അബ്ബാസ്, ജോബി ജോസഫ് , ഷൗക്കത്ത് മലപ്പുറം,അരുൺ വി.വി, മൊയ്തു പാലക്കാട് തുടങ്ങിയവർ പങ്കെടുത്തു.


