എറണാകുളം ജില്ലയിലെ അക്ഷയ സംരംഭക തെരഞ്ഞെടുപ്പിനായുള്ള ഒ.എം.ആർ പരീക്ഷ മെയ് 17-ന് നടക്കും

May 10, 2026
എറണാകുളം ജില്ലയിലെ അക്ഷയ സംരംഭക തെരഞ്ഞെടുപ്പിനായുള്ള ഒ.എം.ആർ പരീക്ഷ മെയ് 17-ന് നടക്കും
ernakulam-akshaya

എറണാകുളം ജില്ലയിലെ അക്ഷയ സംരംഭക തെരഞ്ഞെടുപ്പിനായുള്ള ഒ.എം.ആർ പരീക്ഷ മെയ് 17-ന് നടക്കും. മാർച്ച് 19-ന് അപേക്ഷാ കാലാവധി അവസാനിച്ചതിനെ തുടർന്ന്, അപേക്ഷകർ സമർപ്പിച്ച രേഖകളുടെയും വിശദാംശങ്ങളുടെയും അടിസ്ഥാനത്തിൽ സ്ക്രീനിംഗ് നടത്തിയാണ് പരീക്ഷാർത്ഥികളെ നിശ്ചയിച്ചത്.  

​ഓൺലൈൻ അപേക്ഷയിലെ രേഖകൾ പ്രകാരം കുറഞ്ഞത് 30% എങ്കിലും മാർക്ക് ലഭിച്ച അപേക്ഷകരെയാണ് ഒ.എം.ആർ പരീക്ഷയ്ക്കായി പരിഗണിച്ചിരിക്കുന്നത്.
  
പരീക്ഷയ്ക്ക് യോഗ്യത നേടിയവർക്ക് വെബ്സൈറ്റിൽ നിന്നും അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാവുന്നതാണ്.  
​പരീക്ഷാ വിവരങ്ങൾക്കും അഡ്മിറ്റ് കാർഡിനുമായി https://lbsedp.Ibscentre.in/akshaya26 എന്ന വെബ്സൈറ്റ് സന്ദർശിക്കുക.  
​അർഹരായ അപേക്ഷകർ കൃത്യസമയത്ത് അഡ്മിറ്റ് കാർഡുകൾ ഡൗൺലോഡ് ചെയ്യണമെന്നും നിർദ്ദേശാനുസരണം പരീക്ഷയ്ക്ക് ഹാജരാകണമെന്നും അക്ഷയ ചീഫ് കോർഡിനേറ്റർ കൂടിയായ ജില്ലാ കളക്ടർ അറിയിച്ചു.

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.