അക്ഷയ ജൂബിലി വർഷത്തിൽ ;സർക്കാരിൽ പ്രതീക്ഷ അർപ്പിച്ച് സംരംഭകർ

അക്ഷയ സ്ഥാപകദിന ആഘോഷ പരിപാടികൾ ഇന്ന് (നവംബർ 18) രാവിലെ 11ന് തിരുവനന്തപുരം ലെമൺ ട്രീ പ്രിമിയർ ഹോട്ടലിൽ മുഖ്യമന്ത്രി വി.ഡി.സതീശൻ ഉദ്ഘാടനം ചെയ്യും. അക്ഷയയുടെ 25-ാം വാർഷിക ലോഗോ മുഖ്യമന്ത്രി പ്രകാശനം ചെയ്യും. അക്ഷയയുടെ വെബ് പോർട്ടൽ ലോഞ്ചിങ്ങും 25-ാം വാർഷിക വിഡിയോ പ്രകാശനവും ഐ ടി & എ ഐ വകുപ്പ് മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി നിർവഹിക്കും.

Nov 18, 2026
അക്ഷയ ജൂബിലി വർഷത്തിൽ ;സർക്കാരിൽ പ്രതീക്ഷ അർപ്പിച്ച് സംരംഭകർ
akshaya day celebration
അക്ഷയ ജൂബിലി വർഷത്തിൽ ;സർക്കാരിൽ പ്രതീക്ഷ അർപ്പിച്ച് സംരംഭകർ

തിരുവനന്തപുരം :കേരളത്തിലെ  ജനങ്ങളെ സർക്കാരുമായി കോർത്തിണക്കിയ അക്ഷയ പ്രൊജക്റ്റ്  സംസ്ഥാനത്ത് രൂപമെടുത്തിട്ട് ഇരുപത്തഞ്ചാം   വർഷത്തിലേക്ക് കടക്കുകകയാണ് ...

മാങ്ങപറിക്കുവാൻ മൗസ് ഉപയോഗിച്ച് തുടങ്ങിയ കേരളത്തിലെ സാധാരണക്കാരായ ഗ്രാമീണരെ ഇന്ന് മൊബൈലിൽ തോണ്ടുന്നവരാക്കിയ മഹാ വിപ്ലവമായിരുന്നു അക്ഷയ .അത് മാത്രമോ ?..ഡിജിറ്റൽ വിപ്ലവത്തിന്റെ തുടക്കമായിരുന്നു അക്ഷയ പ്രോജക്റ്റ് കേരളത്തിന് നൽകിയത് .25 വർഷം എത്തുമ്പോൾ  ഒന്ന് തിരിഞ്ഞു നോക്കിയാൽ സംസ്ഥാനത്തിന്റെ മുക്കിലും മൂലയിലുമുള്ള അക്ഷയ കേന്ദ്രങ്ങൾ ജനത്തിന്റെ വിശ്വാസത്തിന്റെയും പ്രതീക്ഷയുടെയും കേന്ദ്രങ്ങളായി വളർന്നിരിക്കുന്നു എന്ന് പറയാം  .ഏതൊരു രേഖയും സംസ്ഥാനത്തെ ഏതൊരു അക്ഷയയയിലും വിശ്വാസത്തോടെ ഏതൊരു സാധാരണക്കാരനും  നൽകാവുന്നതാണ് .ചതിയുമില്ല വഞ്ചനയയുമില്ല ,കൊള്ളയുമില്ല ....
മലപ്പുറം ജില്ലയിലാണ് 2002 നവംബർ 18 നു അന്നത്തെ രാഷ്‌ട്രപതി എ പി ജെ അബ്ദുൾകലാം കമ്പ്യൂട്ടർ സാക്ഷരതാ പദ്ധതിയുടെ ഉദ്‌ഘാടനം മലപ്പുറത്ത് നിർവഹിച്ചത് .2005 ൽ മലപ്പുറം സമ്പൂർണ ഇ സാക്ഷരതയുള്ള ജില്ലയായിമാറി .2008 ൽ സംസ്ഥാനമൊട്ടാകെ അക്ഷയ പദ്ധതി വ്യാപിപ്പിച്ചു .
ഇന്ന് സംസ്ഥാനമൊട്ടാകെ 3008 കേന്ദ്രങ്ങളിലൂടെ 30 ലക്ഷത്തോളം ജനങ്ങൾ അക്ഷയകേന്ദ്രങ്ങളിൽ എത്തി സേവനം നേടുന്നു .15000 ത്തിലധികം ജീവനക്കാർ സർക്കാർ ശമ്പളം ഇല്ലാതെ അക്ഷയ കേന്ദ്രങ്ങളിലൂടെ കുടുംബം പുലർത്തുന്നു .
2012ൽ ഇ ഡിസ്ട്രിക്ട് പദ്ധതിയിലൂടെ 23 റവന്യു സർട്ടിഫിക്കറ്റുകൾ ജനങ്ങൾക്ക് നൽകാൻ അക്ഷയ കേന്ദ്രങ്ങളെ  സജ്ജമാക്കിയതോടെ സർട്ടിഫിക്കറ്റുകൾക്കായി റവന്യു ഓഫിസുകൾ കയറിയിറങ്ങിയിരുന്നവർ അക്ഷയ കേന്ദ്രങ്ങളിലേങ്ങളിലേക്കു വന്നു . കേന്ദ്ര– സംസ്ഥാന സർക്കാർ വകുപ്പുകളും ഏജൻസികളുമായി സഹകരിച്ച് എല്ലാ ജില്ല ഏജൻസികളുമായി സഹകരിച്ച് എല്ലാ ജില്ലകളിലും ആധാർ, റേഷൻ കാർഡ്‌, മോട്ടർ വെഹിക്കിൾ, ബാങ്കിങ്, ഇൻഷുറൻസ്‌, യൂട്ടിലിറ്റി പേമെന്റുകൾ തുടങ്ങിയ സേവനങ്ങളും ലഭ്യമാക്കി. ഇതോടെ അക്ഷയ കേന്ദ്രങ്ങളിലെ തിരക്കു വർധിച്ചു....


രാജ്യത്ത് ആദ്യമായി തുടക്കമിട്ട ‘മുഖ്യമന്ത്രിയുടെ ജനസമ്പർക്ക പരിപാടി 2013’ന്റെ ഭാഗമായുള്ള പൊതുജനങ്ങൾ ക്കായുള്ള ഓൺലൈൻ റജിസ്ട്രേഷൻ നടത്തി വിജയിപ്പിച്ചതിലും അക്ഷയയുടെ പങ്ക് നിർണായകമായിരുന്നു.  മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കുള്ള അപേക്ഷകളും (സിഎംഡിആർഎഫ്)   അക്ഷയ വഴിയായതോടെ സഹായകകേന്ദ്രമെന്ന പേര് അന്വർഥമായി. 2015ൽ ഭൂമിയുടെ ഓൺലൈൻ പോക്കുവരവ്‌,   2016ൽ ഭൂമിയുടെ ബേസിക് ടാക്സ് റജിസ്റ്റർ ഡോക്യുമെന്റ് ഡിജിറ്റൈസേഷൻ എന്നി എന്നിവയ്ക്കും അക്ഷയ കേന്ദ്രങ്ങൾ പിന്തുണയേകി. 

സർക്കാരിലേക്കുള്ള വസ്തു നികുതി ,കെട്ടിട നികുതി ,വാഹന നികുതി എന്നിവയും വിവിധ ക്ഷേമനിധി ബോർഡുകളിലേക്കുള്ള അപേക്ഷകളും ,പേയ്‌മെന്റുകളും ഇന്ന് അക്ഷയ കേന്ദ്രങ്ങൾ വഴി നടക്കും .
കൃത്യതയോടെ പാസ്സ്‌പോർട്ട് സേവനങ്ങൾ അക്ഷയകേന്ദ്രങ്ങളിൽ ലഭിക്കുന്നുണ്ട് .
ഏതാനും വർഷങ്ങളായി 62 ലക്ഷത്തോളം ക്ഷേമ പെൻഷൻ ഗുണഭോക്താക്കളുടെ വാർഷിക മസ്റ്ററിങ്ങും മാസം തോറുമുള്ള  മസ്റ്ററിങ്ങും മാസം തോറുമുള്ള മസ്റ്ററിങ്ങും നടത്തുന്നതും അക്ഷയ കേന്ദ്രങ്ങളാണ്. ഇത്തവണ മൂന്നര  മൂന്നര ലക്ഷത്തോളം കിടപ്പുരോഗികളുടെ മസ്റ്ററിങ് വീട്ടിലെത്തി നിർവഹിച്ചതും അക്ഷയ കേന്ദ്രം  സംരംഭകരായിരുന്നു. പട്ടികജാതി, പട്ടികവർഗ ജനവിഭാഗങ്ങൾക്ക്‌ റേഷൻ കാർഡ്‌, ആധാർ കാർഡ്‌, ഇലക്‌ഷൻ ഐഡി  തുടങ്ങിയവ ലഭൃമാക്കുന്നതിന്‌ ജില്ലാ അധികൃതരുമായി സഹകരിച്ച് എല്ലാ ജില്ലകളിലും നടപ്പാക്കുന്ന ‘അക്ഷയ  ബിഗ്‌ ക്യാംപയിൻ ഫോർ ഡോക്യുമെന്റേഷൻ (ABCD)’ ക്യാമ്പുകൾ പുരോഗമിക്കുകയാണ് .
 കേന്ദ്ര - സംസ്ഥാന മിഷൻ മോഡുകളിലുള്ള എല്ലാവിധ ഓൺലൈൻ സേവനങ്ങളും ഇപ്പോൾ അക്ഷയയിലൂടെ ലഭിക്കും. തദ്ദേശ വകുപ്പിന്റെ സേവനങ്ങൾ കെ: സ്മാർട് പദ്ധതി ആവിഷ്കരിച്ചു നടപ്പാക്കിയതോടെ അക്ഷയ കേന്ദ്രങ്ങളെ കൂടുതലായി ജനങ്ങൾ ആശ്രയിക്കാൻ തുടങ്ങി. ഡിജിറ്റൽ സർവേയുമായി ബന്ധപ്പെട്ട ‘എന്റെ ഭൂമി’ പോർട്ടലിലെ സേവനങ്ങൾ, ഇ- ഹെൽത്ത്‌, കൃഷിവകുപ്പിന്റെ അഗ്രിസ്റ്റാക്ക്‌ പദ്ധതി, തൊഴിൽവകുപ്പിന്റെ വിവിധ ക്ഷേമനിധികളിലേക്കുള്ള ആധാർ അധിഷ്ഠിത ഓൺലൈൻ റജിസ്ട്രേഷൻ, ഇ ഗ്രാന്റ്സ്, ഇ ട്രഷറി, വിവിധ ലൈസൻസുകൾ, റേഷൻ കാർഡ്‌ സേവനങ്ങൾ, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി , പരാതിപരിഹാര പോർട്ടൽ, പ്രവാസിക്ഷേമ ബോർഡ്, (കെഎൻആർകെ) കീം പോലുള്ള പരീക്ഷകളുമായി ബന്ധപ്പെട്ട അപേക്ഷകളും സേവനങ്ങളും തുടങ്ങി സർക്കാരിൽ നിന്നു സ്വകാര്യ, ബിസിനസ് സംരംഭകർക്കുള്ളതും (G2B), സർക്കാരിൽ നിന്നു പൗരന്മാർക്കുള്ളതും (G2C) ആയ ഒട്ടേറെ സേവനങ്ങൾ അക്ഷയ ഇപ്പോൾ നൽകി വരുന്നുണ്ട്. റേഷൻ കാർഡിനുള്ള ഓൺലൈൻ അപേക്ഷയിൽ താലൂക്ക് സപ്ലൈ ഓഫിസറുടെ അംഗീകാരം ലഭിച്ചാലുടൻ കാർഡിന്റെ കളർ പ്രിന്റും ഇപ്പോൾ അക്ഷയയിലൂടെ ലഭിക്കും.
ആധാർ സേവനങ്ങൾ സംസ്ഥാനത്ത് അക്ഷയ കേന്ദ്രങ്ങൾ വഴിയാണ് നടന്നു വരുന്നത് ,സർക്കാരിനെയും പൊതുജനത്തെയും ബന്ധിപ്പിക്കുന്ന കണ്ണിയാണ് അക്ഷയ സംരംഭങ്ങൾ .
മോട്ടോർ വാഹന വകുപ്പിന്റെ എല്ലാ സേവനങ്ങളും അക്ഷയ കേന്ദ്രങ്ങൾ വഴി നടന്നുവരുന്നു .ആർ സി ബുക്ക് ,ലൈസൻസ് പി വി സി കാർഡ് രൂപത്തിലെടുക്കുവാനുള്ള സൗകര്യവും അക്ഷയയിലുണ്ട് .
ഇതൊക്കെയാണെങ്കിലും 25 ആം വർഷത്തിൽ സർക്കാരിന്റെ പുതിയ പ്രഖ്യാപനങ്ങൾക്കായി കാത്തിരിക്കുകയാണ് സംസ്ഥാനത്തെ ഓരോ അക്ഷയ സംരംഭകനും .അക്ഷയക്ക് നിയമപരമായ പരിരക്ഷ ഉറപ്പുവരുത്തുക എന്നുള്ളത് സംരംഭകർ ആവശ്യപ്പെടുന്ന സംഗതിയാണ് .അക്ഷയക്ക് പ്രത്യേക ലോഗിൻ സർക്കാർ സേവനങ്ങളിൽ അനുവദിക്കുക 
   അക്ഷയ സ്ഥാപകദിന ആഘോഷ പരിപാടികൾ ഇന്ന്  (നവംബർ 18) രാവിലെ 11ന് തിരുവനന്തപുരം ലെമൺ ട്രീ പ്രിമിയർ ഹോട്ടലിൽ മുഖ്യമന്ത്രി വി.ഡി.സതീശൻ ഉദ്ഘാടനം ചെയ്യും. അക്ഷയയുടെ 25-ാം വാർഷിക ലോഗോ മുഖ്യമന്ത്രി പ്രകാശനം ചെയ്യും. അക്ഷയയുടെ വെബ് പോർട്ടൽ ലോഞ്ചിങ്ങും 25-ാം വാർഷിക വിഡിയോ പ്രകാശനവും ഐ ടി & എ ഐ വകുപ്പ്  മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി നിർവഹിക്കും.
എല്ലാ ജില്ലകളിലും അക്ഷയ ദിന പരിപാടികൾ സംഘടിപ്പിക്കുന്നുണ്ട് .സർക്കാർ പിന്തുണയുണ്ടെങ്കിൽ കൂടുതൽ കരുത്തോടെ സേവനങ്ങൾ ജനങ്ങളിൽ എത്തിക്കുവാൻ തയ്യാറായിരിക്കുകയാണ് ഓരോ അക്ഷയ സംരംഭകനും .ചുരുക്കത്തിൽ സർക്കാർ സർക്കാരിതര സേവനങ്ങളുടെ അവസാന വാക്കായിരിക്കുകയാണ് ഓരോ അക്ഷയ കേന്ദ്രങ്ങളും ...
Jeferson Mathew Thrissur iRINJALAKUDA AREA RELATED NEWS REPORTING , LAST 18 YEARS RUNNING AKSHAYA CENTRE IN IRINJALAKUDA TOWN