ക്ഷീരവികസന യൂണിറ്റുകളിൽ ഡയറി പ്രൊമോട്ടർ നിയമനം: അപേക്ഷകൾ ക്ഷണിച്ചു
ക്ഷീരവികസന വകുപ്പിൻ്റെ 2026-27 സാമ്പത്തിക വർഷത്തെ തീറ്റപ്പുൽ വികസന പദ്ധതി നടപ്പിലാക്കുന്നതിനായി തൃശ്ശൂർ ജില്ലയിലെ വിവിധ ക്ഷീരവികസന യൂണിറ്റുകളിലേക്ക് കരാറടിസ്ഥാനത്തിലും താത്കാലികമായും ഡയറി പ്രൊമോട്ടർമാരെ നിയമിക്കുന്നു. എസ്.എസ്.എൽ.സി.യാണ് കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത. അപേക്ഷകർ 18-നും 45-നും മധ്യേ പ്രായമുള്ളവരും അതത് ക്ഷീരവികസന യൂണിറ്റ് പരിധിയിൽ താമസിക്കുന്നവരും ആയിരിക്കണം. താത്പര്യമുള്ളവർ നിർദ്ദിഷ്ട മാതൃകയിലുള്ള അപേക്ഷകൾ സെപ്റ്റംബർ അഞ്ചിന് വൈകിട്ട് അഞ്ചിനകം ബന്ധപ്പെട്ട ക്ഷീരവികസന യൂണിറ്റിൽ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്കും അപേക്ഷാ ഫോമിന്റെ മാതൃകയ്ക്കുമായി ജില്ലയിലെ ക്ഷീരവികസന ഓഫീസുകളുമായി ബന്ധപ്പെടാം. ഫോൺ- 04872321660.


