കോട്ടയം :ലക്ഷങ്ങളുടെ സബ്സിഡി ലഭ്യമാകുന്ന കേന്ദ്ര പദ്ധതിക്ക് കേരളത്തിൽ അപേക്ഷകർ കുറവ് .
ലക്ഷകണക്കിനു രൂപ സബ്‌സിഡി കിട്ടുന്ന ആട് ,കോഴി ,പന്നി വളർത്തൽ പദ്ധതിക്കാണ് കേരളത്തിൽ അപേക്ഷകർ കുറവുള്ളത് .ദേശീയ കന്നുകാലി മിഷൻന്റെ സംരംഭകത്വ വികസനപദ്ധതിയുടെ ഭാഗമായുള്ള കേന്ദ്രപദ്ധതിക്ക് മുന്നുവര്ഷത്തിനിടെ അപേക്ഷിച്ചത് അൻപതോളംപേർ .എല്ലാ പദ്ധതിക്കും 50 ശതമാനം സബ്‌സിഡി ഉണ്ട് .എത്ര അപേക്ഷകരുണ്ടെങ്കിലും തുക ലഭിക്കുമെന്നാണ് കേന്ദ്രം അറിയിച്ചിട്ടുള്ളത് .വ്യക്തിഗത സംരംഭകർ ,സ്വയംസഹായ സംഘങ്ങൾ ,ഫാർമർ പ്രൊഡ്യൂസർ ഓർഗനൈസേഷൻ ,ഫാർമർ കോ ഓപ്പറേറ്റീവ് ഓർഗനൈസേഷൻ എന്നിവയ്ക്കാണ് ആനുകൂല്യങ്ങൾ .പദ്ധതിക്ക് ആവിശ്യമായ ഭൂമി സംരംഭകർ സ്വന്തമായോ പാട്ട വ്യവസ്ഥയിലോ കണ്ടെത്തണം .പത്തു ശതമാനം തുക സംരംഭകരുടെ പക്കൽ ഉണ്ടാകണം .ദേശീയ കന്നുകാലി മിഷനാണ് പണം നൽകുന്നത് .സംസ്ഥാന ലൈവ് സ്റ്റോക്ക് വികസന ബോർഡിനാണ് പദ്ധതി നിർവഹണ ചുമതല .തീറ്റപ്പുൽ സംസ്കകരണത്തിനും പണം കിട്ടും.ഇതിലേക്ക് അപേക്ഷിക്കുന്നതിനായി ഉടമസ്ഥാവകാശ രേഖ അല്ലെങ്കിൽ പാട്ട ചീട്ട് ,ആധാർ കാർഡ് ,ഇലക്ഷൻ ഐഡി കാർഡ് ,കറന്റ് ബിൽ തുടങ്ങിയവ നൽകാം .ഫോട്ടോ ,ചെക്ക് ,ആറുമാസത്തെ ബാങ്ക് സ്റ്റേറ്റുമെന്റ് ,മുന്പരിചയ സർട്ടിഫിക്കറ്റ് ,പാൻ കാർഡ് ,വിദ്യാഭ്യാസയോഗ്യതാ സർട്ടിഫിക്കറ്റ് എന്നിവയും വേണം .www .nlm.udyaminitra .in എന്ന കേന്ദ്ര സർക്കാർ പോർട്ടലിലൂടെ അപേക്ഷിക്കാം .അക്ഷയ കേന്ദ്രങ്ങൾ വഴിയും അപേക്ഷ സമർപ്പിക്കാവുന്നതാണ് .
പന്നിവളർത്തലിന്
50 പെൺ പന്നി + 5 ആൺ പന്നി സബ്‌സിഡി 15 ലക്ഷം
100 പെൺ പന്നി + 10 ആൺ പന്നി സബ്‌സിഡി 30 ലക്ഷം
ആടുവളർത്തൽ
500 പെണ്ണാട് 25 മുട്ടനാട് സബ്‌സിഡി 50 ലക്ഷം ,
400 പെണ്ണാട് 20 മുട്ടനാട് സബ്‌സിഡി 40 ലക്ഷം ,
300 പെണ്ണാട് 15 മുട്ടനാട് സബ്‌സിഡി 30 ലക്ഷം ,
200 പെണ്ണാട് 10 മുട്ടനാട് സബ്‌സിഡി 20 ലക്ഷം ,
100 പെണ്ണാട് 5 മുട്ടനാട് സബ്‌സിഡി 10 ലക്ഷം
കോഴിവളർത്തൽ 1000 പിടക്കോഴി 100 പൂവൻ കോഴി സബ്‌സിഡി 25 ലക്ഷം