വനിതാ കമ്മീഷന്റെ മികച്ച ജാഗ്രതാ സമിതിയായി കാസർഗോഡ് ജില്ല

Feb 15, 2026
വനിതാ കമ്മീഷന്റെ മികച്ച ജാഗ്രതാ സമിതിയായി  കാസർഗോഡ് ജില്ല

സംസ്ഥാന വനിതാ കമ്മീഷന്റെ 2024-25 വർഷത്തെ മികച്ച ജില്ലാ ജാഗ്രതാസമിതിക്കുള്ള പുരസ്കാരം കാസർഗോഡ് ജില്ലാ പഞ്ചായത്ത് ജാഗ്രതാ സമിതിക്ക് . സ്ത്രീകളുടേയും കുട്ടികളുടേയും സുരക്ഷയ്ക്കും ക്ഷേമത്തിനുമായി നടത്തിയ മാതൃകാപരമായ പ്രവർത്തനങ്ങളും ഇടപെടകളുമാണ് ഈ നേട്ടത്തിന് അർഹമാക്കിയത്. തുടർച്ചയായ മൂന്നാം തവണയാണ് ജില്ലാ പഞ്ചായത്തിന് ഇതേ പുരസ്കാരം ലഭിക്കുന്നത്. സ്ത്രീകൾക്കും കുട്ടികൾക്കും പരിക്കുകൾ ഉണ്ടാകുമ്പോഴും അവർക്കെതിരെ പ്രശ്നങ്ങൾ ഉയരുമ്പോഴും ഇടപെടുന്നതിനായി തദ്ദേശ സ്ഥാപന തലങ്ങളിൽ പ്രവർത്തിക്കുന്ന സംവിധാനമാണ് ജാഗ്രതാ സമിതി .