സൂര്യ കൃഷ്ണ മൂർത്തി അന്തരിച്ചു
സാംസ്കാരിക പ്രവർത്തകനും സംഗീത നാടക അക്കാദമി മുൻ ചെയർമാനുമായ സൂര്യ കൃഷ്ണമൂർത്തി (75) അന്തരിച്ചു. ഇന്ന് വൈകിട്ട് തിരുവനന്തപുരത്തെ ആശുപത്രിയിലായിരുന്നു അന്ത്യം. രോഗബാധിതനായ അദ്ദേഹം രണ്ടാഴ്ചയായി അത്യാസന്ന നിലയിലായിരുന്നു. സൂര്യ കൃഷ്ണമൂർത്തിയുടെ സംസ്കാരം നാളെ വൈകിട്ട് 5ന് തൈക്കാട് ശാന്തി കവാടത്തിൽ. രാവിലെ 9 മണി മുതൽ വീട്ടിൽ പൊതുദർശനം.


