മത്സ്യമേഖലയിലെ തൊഴിലാളികൾക്കും, സ്ഥാപനങ്ങൾക്കുമുള്ള എൻ. എഫ്. ഡി. പി (NFDP) രജിസ്ട്രേഷൻ അക്ഷയ കേന്ദ്രത്തിൽ തുടരുന്നു.
എല്ലാ മത്സ്യത്തൊഴിലാളികളും, മത്സ്യമേഖലയുമായി ബന്ധപ്പെട്ട് ജോലി ചെയ്യുന്നവരും നിർബന്ധമായും ഇതിൽ രജിസ്റ്റർ ചെയ്‌തിരിക്കണം.
മത്സ്യത്തൊഴിലാളികൾക്കും, അനുബന്ധ മത്സ്യത്തൊഴിലാളികൾക്കും കേന്ദ്രസർക്കാരിൽ നിന്നും വിവിധ ആനുകൂല്യങ്ങൾ ലഭിക്കുന്നതിനുള്ള എൻ. എഫ്. ഡി. പി സൗജന്യ രജിസ്ട്രേഷൻ അക്ഷയ കേന്ദ്രത്തിൽ തുടരുന്നു.
എല്ലാ മത്സ്യത്തൊഴിലാളികളും, മത്സ്യമേഖലയുമായി ബന്ധപ്പെട്ട് ജോലി ചെയ്യുന്നവരും നിർബന്ധമായും ഇതിൽ രജിസ്റ്റർ ചെയ്‌തിരിക്കണം.
NFDP പദ്ധതിയിൽ മത്സ്യ മേഖലയുമായി ബന്ധപ്പെട്ട് ജോലി ചെയ്യുന്ന എല്ലാവർക്കും ആൺ പെൺ വ്യത്യാസമില്ലാതെ രജിസ്റ്റർ ചെയ്യാം.
പദ്ധതിയിൽ രജിസ്റ്റർ ചെയ്യുന്നതിന് ഉയർന്ന പ്രായപരിധി ഇല്ല. കുറഞ്ഞത് 18 വയസ്സ് എങ്കിലും ഉള്ള ആളായിരിക്കണം.
നിലവിൽ ഏതെങ്കിലും പെൻഷൻ വാങ്ങുന്നവർക്കും രജിസ്റ്റർ ചെയ്യാം. മത്സ്യത്തൊഴിലാളി പാസ്ബുക്ക് ഉള്ളവർക്കും ഇല്ലാത്തവർക്കും ഇതിൽ രജിസ്ട്രേഷൻ നടത്താം.
ഫിഷറീസ് വകുപ്പിന്റെ മറ്റു പദ്ധതികളിൽ അംഗങ്ങൾ ആയവർക്കും ഇതിൽ രജിസ്റ്റർ ചെയ്യാം.
10 ലക്ഷത്തിലധികം മത്സ്യ തൊഴിലാളികൾ കേരളത്തിൽ ഉണ്ടെങ്കിലും 12% തൊഴിലാളികൾ മാത്രമാണ് ഇതുവരെ ഈ പദ്ധതിയിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്.
കടലിൽ മത്സ്യബന്ധനം നടത്തുന്നവർ മാത്രമല്ല എന്തെങ്കിലും രീതിയിൽ മത്സ്യവുമായി ബന്ധപ്പെട്ട് ഉപജീവനം നടത്തുന്നവർക്കും രജിസ്റ്റർ ചെയ്യാവുന്നതാണ്
അക്ഷയ കേന്ദ്രം വഴി രജിസ്റ്റർ ചെയ്യുന്നവർക്ക് പിന്നീട് ₹76 ബാങ്ക് അക്കൗണ്ടിലേക്ക് ലഭിക്കുന്നതാണ്.
പദ്ധതിയുടെ പ്രധാന സവിശേഷതകൾ:
1. മത്സ്യബന്ധന ഡാറ്റ ഡിജിറ്റലൈസേഷൻ: രാജ്യത്തെ വിവിധ മത്സ്യബന്ധന പ്രക്രിയകളുടെ ഡാറ്റ ഡിജിറ്റലായി ശേഖരിക്കുകയും അവയെ പ്രയോജനപ്പെടുത്തുകയും ചെയ്യുന്നു.
2. വിപണനവും വ്യാപാരവും: മത്സ്യ ഉൽപന്നങ്ങൾ എളുപ്പത്തിൽ വിപണിയിൽ എത്തിക്കാൻ സഹായിക്കുന്ന ഡിജിറ്റൽ മാർക്കറ്റ് സൗകര്യങ്ങൾ.
3. തൊഴിൽ പരിശീലനം: മത്സ്യത്തൊഴിലാളികൾക്കും യുവജനങ്ങൾക്കും ഡിജിറ്റൽ പരിശീലന മാർഗ്ഗങ്ങളും തൊഴിൽ അനുബന്ധ സംരംഭങ്ങളും.
4. വിലവിവര ലഭ്യത: മത്സ്യ ഉൽപന്നങ്ങളുടെ വിപണിയിലെ നിരക്കുകൾ, കാലാവസ്ഥാ വിവരങ്ങൾ, മത്സ്യബന്ധന മേഖലകളുടെ വിവരങ്ങൾ എന്നിവ ഡിജിറ്റൽ പ്ലാറ്റ്ഫോമിൽ ലഭ്യമാക്കുന്നു.
പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങൾ:
1.മത്സ്യത്തൊഴിലാളികളുടെ ക്ഷേമം: ഡിജിറ്റൽ പ്ലാറ്റ്ഫോം ഉപയോഗിച്ച് തൊഴിലാളികൾക്ക് അവരുടെ തൊഴിൽക്ഷമത വർദ്ധിപ്പിക്കുന്നതിനും കൂടുതൽ വരുമാനം നേടുന്നതിനും സഹായം.
2.വ്യവസായ വികസനം: മത്സ്യബന്ധന മേഖലയിൽ പുതിയ സംരംഭകത്വ സാധ്യതകൾ കണ്ടെത്താൻ ഡിജിറ്റൽ വഴികൾ സൃഷ്ടിക്കുന്നു. ഈ പ്ലാറ്റ്ഫോം മത്സ്യബന്ധന മേഖലയെ ആധുനികമാക്കുന്നതും മത്സ്യത്തൊഴിലാളികൾക്കും വ്യവസായികൾക്കും സാങ്കേതിക പരിജ്ഞാനം ഉപയോഗിച്ച് കൂടുതൽ മെച്ചപ്പെട്ട സേവനങ്ങൾ നൽകുന്നതുമായ ഒരു ഡിജിറ്റൽ അടിസ്ഥാനമാണ്.
3.കൂടാതെ PMMKSSY (PRADHAN MANTRI MATSYA KISAN SAMRIDHI SAH - YOJANA) എന്ന സ്കീമിൽ ഉള്ള ആനുകൂല്യങ്ങൾ ലഭിക്കാനും ഈ പോർട്ടലിൽ രജിസ്ട്രേഷൻ നിർബന്ധമാണ്.
ആവശ്യമുള്ള രേഖകൾ :
* ആധാർ കാർഡ് (മൊബൈലുമായി ലിങ്ക് ആയിരിക്കണം) (മൊബൈൽ ലിങ്ക് ചെയ്തിട്ടില്ലെങ്കിൽ അതിനുള്ള സൗകര്യവും അക്ഷയ കേന്ദ്രത്തിലുണ്ട്)
. ബാങ്ക് പാസ്സ് ബുക്ക്
. ആധാർ ലിങ്ക് ചെയ്‌ത മൊബൈൽ ഫോൺ