യുവതി യുവാക്കള്‍ക്ക് മുഖ്യമന്ത്രിയുടെ കണക്ട് ടു വര്‍ക്ക് (പ്രതിമാസ 1000 രൂപ സഹായധനം)സ്‌കോളര്‍ഷിപ്പ് പദ്ധതി.

വയസ്സ് : 18-30, കുടുംബ വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ കവിയാന്‍ പാടില്ല,

Jan 8, 2026
യുവതി യുവാക്കള്‍ക്ക് മുഖ്യമന്ത്രിയുടെ കണക്ട് ടു വര്‍ക്ക് (പ്രതിമാസ 1000 രൂപ സഹായധനം)സ്‌കോളര്‍ഷിപ്പ് പദ്ധതി.

നൈപുണ്യ പരിശീലനം നടത്തുന്നവര്‍ക്കും മത്സര പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്നവര്‍ക്കും പ്രതിമാസ 1000 രൂപ സഹായധനം നല്‍കുന്ന മുഖ്യമന്ത്രിയുടെ കണക്ട് ടു വര്‍ക്ക് പദ്ധതിയിലേക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. വയസ്സ് : 18-30, കുടുംബ വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ കവിയാന്‍ പാടില്ല, നെപുണ്യ വികസന പരിശീലനത്തില്‍ പങ്കെടുക്കുന്നവരോ, യു.പി.എസ്.സി., കേരള പി എസ് സി., സര്‍വീസ് സെലക്ഷന്‍ ബോര്‍ഡ്, കര, നാവിക, വ്യോമസേന, ബാങ്ക,് റെയില്‍വേ മറ്റ് കേന്ദ്ര/സംസ്ഥാന പൊതുമേഖല റിക്രൂട്ട്‌മെന്റ് ഏജന്‍സികള്‍ തുടങ്ങിയവ നടത്തുന്ന മത്സര പരീക്ഷകള്‍ക്കായി അപേക്ഷ സമര്‍പ്പിച്ച് മത്സര പരീക്ഷകള്‍ക്ക്  തയ്യാറെടുക്കുന്നവരോ ആയിരിക്കണം അപേക്ഷകര്‍. അപേക്ഷ ലഭിക്കുന്ന തീയതിയുടെ മുന്‍ഗണന ക്രമത്തിലാണ് സാമ്പത്തിക സഹായം ലഭിക്കുന്നത്. ഇപ്പോൾ അക്ഷയ കേന്ദ്രങ്ങൾ വഴി അപേക്ഷിക്കാം . കൂടുതല്‍ വിവരങ്ങള്‍ക്ക് eemployment.kerala.gov.in, ഫോണ്‍: 04868 272262.
 

Prajeesh N K MADAPPALLY