എരുമേലി ചന്ദനക്കുടം ആഘോഷത്തിന് ഒരുക്കങ്ങൾ പൂർത്തിയായതായി മഹല്ലാ ജമാ അത്ത് കമ്മിറ്റി
ചന്ദനക്കുട ആഘോഷ സുവനീർ പ്രകാശനം .
എരുമേലി :നാടിൻറെ പൂരമായ എരുമേലി ചന്ദനക്കുടം ആഘോഷത്തിന് ഒരുക്കങ്ങൾ പൂർത്തിയായതായി എരുമേലി മഹല്ലാ ജമാ അത്ത് കമ്മിറ്റി പത്രസമ്മേളനത്തിൽ അറിയിച്ചു .
.മഹല്ലാ ജമാ അത്തിന്റെ നേതൃത്വത്തിലാണു ചന്ദനക്കുടം ആഘോഷം.
ജനുവരി 10ന് വൈകിട്ട് മൂന്നിന് അമ്പലപ്പുഴ പേട്ട സംഘവും എരുമേലി മഹല്ലാ ജമാ അത്തും ചേർന്നുളള സൗഹൃദ സംഗമം പള്ളി ഓഡിറ്റോറിയത്തിൽ നടക്കും, സന്ധ്യയ്ക്ക് ആറിന് പള്ളി അങ്കണത്തിൽ ചന്ദനക്കുടം പൊതുസമ്മേളനം.മഹല്ല ജമാ അത്ത് പ്രസിഡന്റ് നാസർ പനച്ചിയുടെ അധ്യക്ഷതയിൽ മന്ത്രി വി.എൻ.വാസവൻ ഉദ്ഘാടനം ചെയ്യും. ജമാ അത്ത് സെക്രട്ടറി മിഥുലാജ് മുഹമ്മദ് സ്വാഗതമാശംസിക്കും . ആന്റോ ആന്റണി എം പി ,അഡ്വ സെബാസ്റ്റ്യൻ കുളത്തുങ്കൽ എം എൽ എ ,ദേവസ്വം ബോർഡ് പ്രസിഡന്റ് കെ ജയകുമാർ ഐ എ എസ് ,ജില്ലാ കളക്ടർ ചേതനകുമാർ മീണ ,ജില്ലാ പോലീസ് മേധാവി ഷാഹുൽ ഹമീദ് ഐ പി എസ് ,ജില്ലാ പഞ്ചായത്ത് അംഗം ആശ ജോയി ,ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ പി എ ഷെമീർ ,എരുമേലി പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി സജീവൻ ,എരുമേലി ഫൊറോനാ വികാരി റെവ ഫാ .വർഗീസ് പുതുപ്പറമ്പിൽ,ഉൾപ്പെടെ വിവിധ സമൂഹിക സാംസ്‌കാരിക ജന നേതാക്കൾ പ്രസംഗിക്കും. മന്ത്രി വി.അബ്ദുറഹിമാൻ ചന്ദനക്കുടം ഘോഷയാത്ര ഫ്ലാഗ് ഓഫ് ചെയ്യും. നഗരം ചുറ്റിയാണ് ഘോഷയാത്ര.നെറ്റിപ്പട്ടം കെട്ടിയ ഗജവീരന്മാർ. ചെണ്ടമേളം, ശിങ്കാരിമേളം, ജിണ്ട് കാവടി നിലക്കാവടി തമ്പോലം പോപ്പർ ഇവൻ്റ് എന്നിവ ചന്ദനക്കുടത്തിന് മാറ്റുകൂട്ടും.
മഹല്ലാ മുസ്ലിം ജമാഅത്ത് പ്രസിഡന്റ് നാസർപനച്ചി , ജമാഅത്ത് സെക്രട്ടറി മിഥുലാജ് പുത്തൻവീട്, ട്രഷറർ നൗഷാദ് കുറുങ്കാട്ടിൽ, വൈസ്പ്രസിഡന്റ് സലീം കണ്ണങ്കര,ജോ.സെക്രട്ടറി നിഷാദ്, ചന്ദനക്കുടം കമ്മിറ്റി കൺവീനർ നൈസാം.പി.അഷറഫ് പുത്തൻവീട്, ഹക്കീംമാടത്താനി, അനസ് പുത്തൻ വീട്, ഷഹനാസ് മേക്കൽ, അബ്‌ദുൽ നാസർ ചക്കാലക്കൽ, മുഹമ്മദ് ഷിഫാസ് കിഴക്കേതിൽ, എന്നിവരും ശാഖമഹൽ ഭാരവാഹികളും ജമാഅത്ത് അംഗങ്ങളും പത്രസമ്മേളനത്തിൽ പങ്കെടുത്തു.
ചന്ദനക്കുട ആഘോഷ സുവനീർ പ്രകാശനം .
എരുമേലി :എരുമേലി ചന്ദനകുടആഘോഷത്തോടനുമ്പന്ധിച്ച് മഹല്ല ജമാ അത്ത് കമ്മിറ്റി പ്രസിദ്ധീകരിച്ച സുവനീർ പ്രകാശനം ചെയ്തു .കാഞ്ഞിരപ്പള്ളി ഡി വൈ എസ് പി :സാജു വർഗീസ് സുവനീർ കോപ്പി എരുമേലി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി സജീവന് നൽകിയാണ് പ്രകാശനം നിർവഹിച്ചത് .പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാറാമ്മ എബ്രഹാം ,എരുമേലി എസ് എച്ച് ഓ :ഡി ബിജു , ജമാ അത്ത് പ്രസിഡന്റ് നാസർ പനച്ചി ,സെക്രട്ടറി മിഥുലാജ് മുഹമ്മദ് ,വൈസ് പ്രസിഡന്റ് സലിം കണ്ണങ്കര ,ചന്ദനക്കുട കമ്മിറ്റി കൺവീനർ നൈസാം.പി.അഷറഫ് പുത്തൻവീട് എന്നിവർ പങ്കെടുത്തു .


