നിലനില്പിനായി പൊരുതുന്ന അക്ഷയക്കാർക്ക് തിരിച്ചടിയായി 1037 പുതിയ സെന്ററുകൾക്ക് അപേക്ഷ ക്ഷണിച്ച് സർക്കാർ

ഞങ്ങൾ അക്ഷയ സംരംഭകർ കടുത്ത പ്രതിഷേധത്തിലാണ് . ഇതിൽ സംഘടനയൊന്നുമില്ല ...അക്ഷയ സംരംഭകർ ഇക്കാര്യത്തിൽ ഒറ്റക്കെട്ടാണ് .

Feb 21, 2026
നിലനില്പിനായി പൊരുതുന്ന അക്ഷയക്കാർക്ക് തിരിച്ചടിയായി 1037 പുതിയ സെന്ററുകൾക്ക് അപേക്ഷ ക്ഷണിച്ച് സർക്കാർ
new akshaya centers
തിരുവനന്തപുരം :ഭാരത് രത്‌ന :എ പി ജെ അബ്ദുൽകലാം ....നമ്മുടെ ഭാരതത്തിന്റെ രാഷ്ട്രപതി വിശ്വവിഖ്യാത ശാസ്ത്രജ്ഞൻ നമ്മളെയെല്ലാം സ്വപ്നം ഉന്നതിയിലേക്ക് കാണുവാൻ പഠിപ്പിച്ച ക്രാന്തദർശി അദ്ദേഹമാണ്  നവ കേരളത്തിന്റെ ഡിജിറ്റൽ മുഖമായ "അക്ഷയ" എന്ന മഹത് പ്രസ്ഥാനത്തിന്റെ ഉദ്‌ഘാടകൻ .എല്ലാ ബഹുമാനത്തോടും കൂടെ പറയട്ടെ അദ്ദേഹം പറഞ്ഞു ഉത്‌ഘാടന പ്രസംഗത്തിൽ നിങ്ങൾ വാനോളം സ്വപ്‍നം കാണണം ....നിങ്ങളുടെ സ്വപ്‌നങ്ങൾ യാഥാർഥ്യമാകും .
ഞങ്ങളുടെയെല്ലാം പ്രിയപ്പെട്ട അബ്ദുള്കലാംജി ..അങ്ങ് സ്വർഗത്തിലിരുന്ന് ഇതെല്ലാം കാണുന്നുണ്ടല്ലോ ?  ഇന്ന് ഞങ്ങൾ അക്ഷയ സംരംഭകർ കടുത്ത ദുഖത്തിലാണ് .23 വർഷങ്ങൾ ഞങ്ങൾ സ്വപ്‍നം കണ്ടിട്ടും ഞങ്ങളുടെ സ്വപ്നങ്ങളെ സർക്കാർ അധികാരികൾ തിരിച്ചറിയുന്നില്ല .ഞങ്ങൾ  ലക്ഷങ്ങൾ പണം മുടക്കി കംപ്യൂട്ടറുകൾ അടക്കം എല്ലാം ഒരുക്കി  ,ജീവനക്കാരെ നിയമിച്ചു ശമ്പളം കൊടുത്ത് ......നിപ്പായും കോറോണയും ,വെള്ളപ്പൊക്കവും അടക്കം മഹാമാരികൾ വന്നപ്പോഴും സർക്കാരിനോട് ചേർന്ന് നിന്ന് പൊതുജനത്തിനായി സേവനങ്ങൾ പകർന്നു നൽകിയ അക്ഷയക്കാരെ വീണ്ടും കൂടുതൽ ദുരിതത്തിലേക്ക് തള്ളിവിടുന്ന കടുത്ത തീരുമാനമായിപ്പോയി പുതുതായി 1037 സെന്ററുകൾ കൂടി അനുവദിക്കാനുള്ള തീരുമാനം .
ഇതിനെതിരെ ഞങ്ങൾ അക്ഷയ സംരംഭകർ കടുത്ത പ്രതിഷേധത്തിലാണ് .
ഇതിൽ സംഘടനയൊന്നുമില്ല ...അക്ഷയ സംരംഭകർ ഇക്കാര്യത്തിൽ ഒറ്റക്കെട്ടാണ് ....
നിലവിലുള്ള സംരംഭകരെ നല്ലനിലയിൽ കൊണ്ടെത്തിച്ചിട്ടല്ലേ പുതിയവ തുടങ്ങുവാൻ പാടുള്ളു ..
റേഷൻ കടക്കാർ മുതൽ എല്ലാ വിഭാഗം ആളുകൾക്കും എന്തെങ്കിലും ആനുകൂല്യങ്ങൾ ഉണ്ട് .....ഒന്നോർത്തെ സർക്കാരെ .....23 വർഷമായി സർക്കാരിനുവേണ്ടി മറ്റൊരു ജോലിക്കും പോകാതെ പൊതു ജനത്തെ സേവിച്ചു സേവിച്ചു ....എല്ലാ വിഭാഗം ആളുകളുമായി സഹവർത്തിത്വതയോടെ സേവനങ്ങൾ ചെയ്തുവരുന്ന പാവങ്ങളായ ന്ജങ്ങളെ ഇങ്ങനെ ദ്രോഹിക്കാമോ ? 
നിലവിലുള്ള സെന്ററുകൾക്ക് നിലനില്പിനായി എന്തെങ്കിലും ചെയ്തിട്ട് പുതിയ സെന്ററുകൾ അനുവദിച്ചാൽ അത് ന്യായം ....
പക്ഷെ സേവന നിരക്കുകളിൽ പോലും യാതൊരു വർധനവും വരുത്താതെ ....അക്ഷയ സെന്ററുകളിൽ ഫോട്ടോ സദുക്കാൻ അനുവദിക്കാത്ത .....ഫോട്ടോ സ്റ്റാറ്റിനും ...പ്രിന്റിനും ...സ്കാനിങ്ങിനും പോലും ന്യായമായ പ്രതിഫലമില്ലാതെ ഞങ്ങൾ സർക്കാരിന് വേണ്ടി മരിച്ചു പണിയെടുക്കുകയല്ലേ സാർ ..
എന്തെ സർക്കാർ കണ്ണുതുറക്കാത്തെ ? 
അതെ അക്ഷയ സംരംഭകർ കടുത്ത പ്രതിഷേധത്തിലാണ് ...
വ്യാജ ഓൺലൈൻ സേവന കേന്ദ്രങ്ങളെ നിയന്ത്രിക്കുവാൻ സർക്കാർ ഓർഡറും നിയമവും ഉണ്ട് ....നടപ്പിലാക്കിയോ ? ഇതുവരെ ഇല്ല ...
അതുപോലെ കാലാനുസൃതമായ സേവന നിരക്കുകളിൽ വർധനവ് ഉണ്ടോ ?   ഇല്ല .....ഇത് ന്യായമല്ലേ ?
പിന്നെ ഞങ്ങൾ എങ്ങനെ അക്ഷയ സംരംഭം നടത്തിക്കൊണ്ടുപോകും സാർ ...ജീവനക്കാർക്ക് ശമ്പളം കൊടുക്കും സാർ ? കറന്റ് ,ടെലിഫോൺ ബില് അടക്കും സാർ ...
ഇതിനൊക്കെ മറുപടി അക്ഷയ സംരംഭകർക്ക് നൽകുവാൻ ..ലക്ഷങ്ങൾ ശമ്പളം മേടിക്കുന്ന സർക്കാർ സെക്രട്ടറിമാർ തയ്യാറാകണം കെ ട്ടോ ?
14 ജില്ലകളിലായി 1037 പുതിയ സെന്ററുകളാണ് വരുന്നത് .....നിലവിലുള്ളവരെ ഒന്ന് നിലനിർത്തിയിട്ടു ....മാന്യമായ ജീവിത നിലവാരത്തിലേക്ക് ഉയർത്തിയിട്ട്    പോരായിരുന്നോ  ഈ വർധനവ് ...ചിന്തിക്കുക സർക്കാർ ...ഇത് ഇപ്പോൾ വേണ്ടായിരുന്നു ...................അക്ഷയ സംരംഭകർക്ക്‌ വേണ്ടി അത്രമാത്രം ...............
webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.