പെൻഷൻ മസ്റ്ററിങ് അവസാന ഘട്ടത്തിലേക്ക്
കേരളത്തിലെ തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങള്‍ മുഖേന നല്‍കുന്ന സാമൂഹ്യസുരക്ഷാ പെന്‍ഷനുകളായ വാര്‍ദ്ധക്യകാല പെന്‍ഷന്‍, കര്‍ഷക തൊഴിലാളി പെന്‍ഷന്‍, വിധവാ പെന്‍ഷന്‍, വികലാംഗ പെന്‍ഷന്‍, 50 വയസ്സിന് മുകളിലുള്ള അവിവാഹിത പെന്‍ഷന്‍ എന്നിവ വാങ്ങുന്നവർക്കും ക്ഷേമനിധി ബോര്‍ഡില്‍ നിന്നും പെന്‍ഷന്‍ വാങ്ങുന്നവർക്കുമുള്ള മസ്റ്ററിംഗ് ചെയ്യാനുള്ള അവസാന തീയ്യതി സെപ്തംബർ 30 ന് അവസാനിക്കുകയാണ് .നിലവിൽ ഒരോ അക്ഷയ കേന്ദ്രങ്ങളുടെ പരിധിയിൽ കിടപ്പു രോഗികൾക്ക് വേണ്ടിയുള്ള ഹോം മസ്റ്ററിങ് തുടരുകയാണ്. പെൻഷൻ മുടങ്ങാതിരിക്കാൻ ഇതുവരെ മസ്റ്ററിങ് ചെയ്യാൻ ബാക്കിയുള്ളവർ അടുത്തുള്ള അക്ഷയ കേന്ദ്രത്തില്‍ പോയി ഉടൻ മസ്റ്ററിങ് ചെയ്യേണ്ടതാണ്.


