ക്ഷേമനിധി അംഗങ്ങൾ ഡാറ്റ അപ്ഡേഷൻ നടത്തണം.

ആധാർ കാർഡ്, ബാങ്ക് പാസ്ബുക്ക്, പാസ്പോർട്ട് വലുപ്പത്തിലുള്ള ഫോട്ടോ, ജനന തിയതി തെളിയിക്കുന്ന രേഖ എന്നിവ സഹിതം അക്ഷയ കേന്ദ്രത്തിൽ ജൂലൈ 31 നകം അപ്ഡേഷൻ നടത്തണം.

May 23, 2025
ക്ഷേമനിധി അംഗങ്ങൾ ഡാറ്റ അപ്ഡേഷൻ നടത്തണം.

ക്ഷേമനിധി ബോർഡ് അഡ്വാൻസ്ഡ് ഇൻഫർമേഷൻ ഇന്റർഫേസ് സിസ്റ്റം (എഐഐഎസ്) സോഫ്റ്റ്‌വെയറിൽ  വിവരങ്ങൾ നൽകാത്ത കേരള ഷോപ്സ് & കൊമേഷ്യൽ എസ്റ്റാബ്ലിഷ്മെന്റ്സ് തൊഴിലാളി ക്ഷേമനിധി അംഗങ്ങൾ ഡാറ്റ അപ്ഡേഷൻ നടത്തണമെന്ന് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു. ആധാർ കാർഡ്, ബാങ്ക് പാസ്ബുക്ക്, പാസ്പോർട്ട് വലുപ്പത്തിലുള്ള ഫോട്ടോ, ജനന തിയതി തെളിയിക്കുന്ന രേഖ എന്നിവ സഹിതം അക്ഷയ കേന്ദ്രത്തിൽ ജൂലൈ 31 നകം അപ്ഡേഷൻ നടത്തണം. ഫോൺ: 04936 206878.

Prajeesh N K MADAPPALLY