സർട്ടിഫിക്കറ്റ് കോഴ്‌സിലേക്ക് അപേക്ഷിക്കാം
കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ 29 -ാം ബാച്ച് സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ ലൈബ്രറി ആന്റ് ഇൻഫർമേഷൻ സയൻസിന് അപേക്ഷ ക്ഷണിച്ചു. ആറുമാസ ദൈർഘ്യമുള്ള കോഴ്‌സ് കാസർഗോഡ് പുലിക്കുന്നിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലൈബ്രറി ആന്റ് ഇൻഫർമേഷൻ സയൻസിലാണ് നടത്തുന്നത്. അടിസ്ഥാന യോഗ്യത എസ്.എസ്.എൽ.സി., പ്രായപരിധി 18-40. സ്റ്റേറ്റ് ലൈബ്രറി കൗൺസിലിൽ അഫിലിയേറ്റ് ചെയ്ത ലൈബ്രറികളിൽ കഴിഞ്ഞ ആറ് മാസം തുടർച്ചയായി ലൈബ്രേറിയനായി പ്രവർത്തിച്ചുവരുന്നവരും ഇപ്പോഴും തുടർന്നു വരുന്നവരുമായ ലൈബ്രേറിയന്മാർക്കും, കൗൺസിലിന്റെ സാമ്പത്തിക സഹായത്തോടെ പ്രവർത്തിക്കുന്ന ഗ്രാമീണ വനിതാവയോജന പുസ്തക വിതരണ പദ്ധതി ലൈബ്രേറിയന്മാർക്കും അപേക്ഷിക്കാം. ഇവർക്ക് പ്രവേശന പരീക്ഷയിൽ നേടുന്ന മാർക്കിന്റെ 10 ശതമാനം വെയിറ്റേജ് ലഭിക്കും. സർക്കാർ / അർധസർക്കാർ സ്ഥാപനങ്ങളിൽ ജോലിചെയ്യുന്ന ലൈബ്രേറിയന്മാർക്ക് സീറ്റ് സംവരണവും പ്രായപരിധിയിൽ ഇളവുമുണ്ട് (45 വയസ്). അവരെ അതത് ഡിപ്പാർട്ട്‌മെന്റുകൾ സ്‌പോൺസർ ചെയ്യണം. പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും അഡ്മിഷൻ. ആകെ 40 സീറ്റ്. മാർച്ച് 31 വൈകിട്ട് 5 നകം അപേക്ഷ സമർപ്പിക്കണം. അപേക്ഷയും അനുബന്ധരേഖകളും സെക്രട്ടറി, കാസർഗോഡ് ജില്ലാ ലൈബ്രറി കൗൺസിൽ, കോട്ടച്ചേരി ബസ്റ്റാന്റിന് സമീപം, കാഞ്ഞങ്ങാട് പി.ഒ., കാസർഗോഡ് - 671 315 എന്ന വിലാസത്തിൽ അയക്കണം. ഫോൺ : 0467 2208141. അപേക്ഷാഫാറവും പ്രോസ്പക്റ്റസും www.ksc.in ൽ ലഭിക്കും.


