അഗ്നിവീർ പദ്ധതിയിലെ ദീർഘിപ്പിച്ച കാലയളവിൽ ലഭിക്കുന്നത് മികച്ച ആനുകൂല്യം

Nov 6, 2026
അഗ്നിവീർ പദ്ധതിയിലെ ദീർഘിപ്പിച്ച കാലയളവിൽ ലഭിക്കുന്നത് മികച്ച ആനുകൂല്യം
Air Vice Marshal Maluk Singh, VSM, Senior Officer in charge Administration, HQ Southern Air Command
അഗ്നിവീർ പദ്ധതിയിലെ ദീർഘിപ്പിച്ച കാലയളവിൽ ലഭിക്കുന്നത് മികച്ച ആനുകൂല്യങ്ങളെന്ന് ദക്ഷിണവ്യോമസേനാ സീനിയർ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ എയർ വൈസ് മാർഷൽ മാലുക് സിങ് വ്യക്തമാക്കി. ദീർഘിപ്പിച്ച കാലയളവിൽ ഉയർന്ന വേതനം, മെച്ചപ്പെടുത്തിയ സേവാ നിധി പാക്കേജ്, സീനിയോറിറ്റി ആനുകൂല്യങ്ങൾ എന്നിവ ലഭിക്കും.  സേനകളിലേക്ക് മികച്ച വ്യക്തികളെ
പദ്ധതിയിലൂടെ ലഭിക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു. ദക്ഷിണ വ്യോമ സേനാ ആസ്ഥാന ത്ത് ഇന്ന് നടന്ന 
വാർത്താ സമ്മേളന ത്തിൽ സംസാരിക്കു കയായിരുന്നു അദ്ദേഹം.  
 
വിവിധ തലങ്ങളിൽ നിന്നുള്ള വിവരങ്ങൾ വിശകലനം ചെയ്ത ശേഷമാണ് അഗ്നിവീർ പദ്ധതിയുടെ നവീകരണം.
 
രാജ്യത്തെ എല്ലാ ജില്ലകളിലും നിലവിൽ അഗ്നിവീറുകളുടെ പ്രാതിനിധ്യം ഉണ്ട്.
 
 മെറിറ്റിന്റെ അടിസ്ഥാനത്തിൽ, 25 ശതമാനം അഗ്നിവീർമാരെ പ്രതിരോധ സേനയിൽ നിലനിർത്തുന്നതിന് നേരത്തെ തീരുമാനിച്ചിരുന്നു. 
ഇപ്പൊൾ നീട്ടി നൽകിയ രണ്ട് വർഷത്തെ  കാലയളവ് പൂർത്തിയാക്കുന്ന 75 ശതമാനം അഗ്നിവീർകൾക്കും അവരുടെ സന്നദ്ധതയും തിരഞ്ഞെടുപ്പ് മാനദണ്ഡങ്ങളും പാലിക്കുന്നതിന് വിധേയമായി സ്ഥിരം സൈനികരായി ചേരാൻ അവസരം നൽകും.
 
അഗ്നിവീറുകൾ സേവന കാലാവധി പൂർത്തിയാകുമ്പോൾ അച്ചടക്കവും വിവിധ മേഖലകളിൽ മികച്ച കഴിവുകളു മുള്ള പൗരന്മാരെ രാഷ്ട്രത്തിന് ലഭിക്കുമെന്നും എയർ വൈസ് മാർഷൽ പറഞ്ഞു.
Jeferson Mathew Thrissur iRINJALAKUDA AREA RELATED NEWS REPORTING , LAST 18 YEARS RUNNING AKSHAYA CENTRE IN IRINJALAKUDA TOWN