താത്പര്യപത്രം ക്ഷണിച്ചു
സംസ്ഥാന സർക്കാരിന്റെ പരിസ്ഥിതി-കാലാവസ്ഥ വ്യതിയാന ഡയറക്ടറേറ്റിന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളുടെ ഏകോപനത്തിനും ഡിജിറ്റൽ ആശയവിനിമയ പ്രവർത്തനങ്ങൾക്കുമായി ഇൻഫർമേഷൻ & പബ്ലിക് റിലേഷൻസ് വകുപ്പ് എംപാനൽ ചെയ്തിട്ടുള്ള ഏജൻസികളിൽ നിന്നും താത്പര്യപത്രം ക്ഷണിച്ചു. താത്പര്യമുളള ഏജൻസികൾ സ്ഥാപനത്തിന്റെ പ്രൊഫൈൽ, I&PRD എംപാനൽമെന്റ് രേഖകൾ, പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റുകൾ, മുൻപ് ചെയ്ത ക്രിയേറ്റീവ് വർക്കുകളുടെ പോർട്ട്ഫോളിയോ, സാമ്പത്തിക നിർദേശങ്ങൾ എന്നിവ സഹിതമുള്ള താത്പര്യപത്രം ഡിസംബർ അഞ്ച് വൈകുന്നേരേ അഞ്ചിനകം സമർപ്പിക്കണം. വിവരങ്ങൾക്ക്: www.envt.kerala.gov.in, വിലാസം: ഡയറക്ടർ, പരിസ്ഥിതി കാലാവസ്ഥ വ്യതിയാന ഡയറക്ടറേറ്റ്, കെ.എസ്.ആർ.ടി.സി. ബസ് ടെർമിനൽ (നാലാം നില), തിരുവനന്തപുരം-695001, ഫോൺ: 0471 2326264. ഇമെയിൽ: [email protected].


