തീറ്റപ്പുല്‍ കൃഷി: അപേക്ഷാ തീയതി നീട്ടി

Aug 23, 2026
തീറ്റപ്പുല്‍ കൃഷി: അപേക്ഷാ തീയതി നീട്ടി

ക്ഷീര വികസന വകുപ്പിന്റെ 2026-27 സാമ്പത്തിക വര്‍ഷത്തെ തീറ്റപ്പുല്‍ കൃഷി ഘടകത്തിലെ വിവിധ പദ്ധതികളിലേക്ക് ഓണ്‍ലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി ഓഗസ്റ്റ് 28 വരെ ദീര്‍ഘിപ്പിച്ചു. 20 സെന്റിന് മുകളിലുള്ള പുല്‍കൃഷി, തരിശുഭൂമിയിലെ പുല്‍കൃഷി, ചോള കൃഷി, പുല്‍കൃഷിക്കുള്ള യന്ത്രവത്കരണ ധനസഹായം, ജലസേചന ധനസഹായം, ഗ്രൂപ്പുകള്‍ക്ക് തീറ്റപ്പുല്‍ വിപണന യൂണിറ്റുകള്‍ക്കുള്ള പദ്ധതി എന്നിവ ഉള്‍പ്പെടുന്നതാണ് പുല്‍കൃഷി വികസന പദ്ധതി. ക്ഷീര വികസന വകുപ്പിന്റെ www.ksheerasree.kerala.gov.in എന്ന പോര്‍ട്ടല്‍ മുഖേന അപേക്ഷിക്കാം. ഫോണ്‍: 0495 2371254.