കരാർ നിയമനം
എറണാകുളം മഹാരാജാസ് കോളേജിലെ പരീക്ഷ കൺട്രോളർ ഓഫീസിലേക്ക് ഡാറ്റ എൻട്രി ഓപ്പറേറ്റർ, ഓഫീസ് അറ്റൻഡന്റ് തസ്തികകളിലേക്ക് 179 ദിവസത്തേക്ക് കരാർ അടിസ്ഥാനത്തിൽ താൽക്കാലിക നിയമനം നടത്തുന്നു. അംഗീകൃത സർവകലാശാലാ ബിരുദം അല്ലെങ്കിൽ ഡിപ്ലോമ, കമ്പ്യൂട്ടർ പരിജ്ഞാനവും( രണ്ട് വർഷത്തെ പ്രവൃത്തിപരിചയം അഭിലഷണീയം) ഡാറ്റ എൻട്രി ഓപ്പറേറ്റർ തസ്തികയിലേക്കും, പ്ലസ് ടു അല്ലെങ്കിൽ തതുല്യ യോഗ്യതയും കമ്പ്യൂട്ടർ പരിജ്ഞാനവും (രണ്ടു വർഷത്തെ പ്രവൃത്തിപരിചയം അഭിലഷണീയം )ഓഫീസ് അറ്റൻഡന്റ് തസ്തികയിലേക്കും അപേക്ഷിക്കാം. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഓഗസ്റ്റ് 31-ന് രാവിലെ 10 മണിക്ക് അസ്സൽ സർട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളുമായി കോളേജ് ഓഫീസിൽ നേരിട്ട് ഹാജരാകേണ്ടതാണ്.


