സ്‌പോട്ട് അഡ്മിഷൻ

Aug 22, 2026
സ്‌പോട്ട് അഡ്മിഷൻ

സംസ്ഥാന സഹകരണ യൂണിയന്റെ കീഴിൽ നോർത്ത് പറവൂരിൽ പ്രവർത്തിക്കുന്ന സഹകരണ പരിശീലന കോളേജിൽ 2026-27 അധ്യയന വർഷത്തെ എച്ച്.ഡി.സി & ബി.എം. (ഹയർ ഡിപ്ലോമ ഇൻ കോ-ഓപ്പറേഷൻ & ബിസിനസ്സ് മാനേജ്‌മെന്റ്) കോഴ്‌സിലെ ഒഴിവുള്ള സീറ്റുകളിലേക്ക് ഇതുവരെ അപേക്ഷിക്കാത്തവർക്കായി സ്‌പോട്ട് അഡ്മിഷൻ നടത്തുന്നു. ഏതെങ്കിലും വിഷയത്തിലുള്ള അംഗീകൃത സർവ്വകലാശാല ബിരുദമാണ് അടിസ്ഥാന യോഗ്യത. സംവരണ വിഭാഗക്കാർക്ക് സ്‌കോളർഷിപ്പ് ആനുകൂല്യങ്ങൾ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് 9447077511, 953916826, 0484 2447866 എന്നീ ഫോൺ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.