ഗൃഹോപകരണങ്ങൾക്ക് ഒക്ടോബർ 1 മുതൽ വില വർദ്ധിക്കും
ഗൃഹോപകരണങ്ങള്‍ക്ക് ഒക്റ്റോബര്‍ ഒന്നുമുതല്‍ വില വര്‍ധിപ്പിക്കുമെന്ന് നിര്‍മാതാക്കൾ. എല്‍ഇഡി ടിവി, വാഷിങ് മെഷീന്‍, റഫ്രിജറേറ്റര്‍ തുടങ്ങിയ ഉല്‍പന്നങ്ങള്‍ക്ക് 5 മുതൽ 8 ശതമാനം വരെയാണ് വില വർധിക്കുക. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്‍റെ പശ്ചാത്തലത്തിൽ നിര്‍മാണത്തിനാവശ്യമായ ഇരുമ്പ്, ചെമ്പ്, ക്രൂഡ് ഓയിലില്‍ നിന്നുള്ള ഉത്പന്നങ്ങൾ എന്നിവയ്ക്ക് വില വർധിച്ചതാണ് തീരുമാനത്തിന് പിന്നിൽ. ഈ വർഷം ഇത് മൂന്നാം തവണയാണ് ഗൃഹോപകരണങ്ങൾക്ക് വില വർധിച്ചത്.
വിവിധ ഉപകരണങ്ങൾക്ക് ഉണ്ടാകുന്ന വില മാറ്റം താഴെ നൽകുന്നു
എയർ കണ്ടീഷണറുകൾ (AC) & ഡീപ്പ് ഫ്രീസറുകൾ: 5% മുതൽ 8% വരെ വില വർദ്ധിക്കും. (ചില പ്രീമിയം മോഡലുകൾക്ക് 10% വരെ കൂടാം).
എൽഇഡി ടിവികൾ: 3% മുതൽ 4% വരെ വില കൂടും (ചെറിയ സ്ക്രീൻ ടിവികൾക്ക് നിർമ്മാണച്ചിലവ് കൂടിയതിനാൽ 20% വരെ വില ഉയരാൻ സാധ്യതയുണ്ട്).
ഫ്രിഡ്ജ് & വാഷിംഗ് മെഷീനുകൾ: 3% മുതൽ 4% വരെ വില വർദ്ധിക്കും.


