സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്
ഒരു പവൻ സ്വർണത്തിന് 480 രൂപ കൂടി
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ വർദ്ധനവ്. ഒരു പവൻ സ്വർണത്തിന് 480 രൂപയാണ് കൂടിയത്. ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വില 55,960 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 6,995 രൂപയും ഒരു ഗ്രാം 24 കാരറ്റ് സ്വർണത്തിന് 7,631 രൂപയുമായി. കഴിഞ്ഞ ദിവസം ഒരു പവൻ സ്വർണത്തിന്റെ വില 55,480 രൂപയായിരുന്നു. കഴിഞ്ഞ രണ്ട് ദിവസങ്ങൾക്കുശേഷമാണ് സ്വർണവിലയിൽ വീണ്ടും വർദ്ധനവ് സംഭവിച്ചിരിക്കുന്നത്.
സംസ്ഥാനത്തെ വെളളിവിലയിലും വർദ്ധനവുണ്ടായി. ഒരു ഗ്രാം വെളളിയുടെ വില 99 രൂപയും ഒരു കിലോഗ്രാം വെളളിയുടെ വില 99,000 രൂപയുമാണ്. കഴിഞ്ഞ ദിവസം ഒരു ഗ്രാം വെളളിയുടെ വില 98.90 രൂപയും ഒരു കിലോഗ്രാം വെളളിയുടെ വില 98,900 രൂപയുമായിരുന്നു. ഡോളറുമായി താരതമ്യം ചെയ്യുമ്പോൾ രൂപയുടെ വിലയിൽ വരുന്ന കയറ്റിറക്കങ്ങളും വെള്ളിവിലയെ സ്വാധീനിക്കും.