ബി.ഫാം.: സ്പോട്ട് അലോട്ട്മെന്റ്
ബി.ഫാം കോഴ്സിന് കണ്ണൂർ സർക്കാർ മെഡിക്കൽ കോളജിൽ ഒഴിവുള്ള അഞ്ച് സീറ്റുകളിലേക്കുള്ള സ്പോട്ട് അലോട്ട്മെന്റ് ഒക്ടോബർ 24 രാവിലെ 11ന് കണ്ണൂർ സർക്കാർ മെഡിക്കൽ കോളജിലും കോഴിക്കോട് സർക്കാർ മെഡിക്കൽ കോളജിൽ ഒഴിവുള്ള രണ്ട് സീറ്റുകളിലേക്കുള്ള സ്പോട്ട് അലോട്ട്മെന്റ് ഒക്ടോബർ 26 രാവിലെ 11ന് കോഴിക്കോട് സർക്കാർ മെഡിക്കൽ കോളജിലും കോട്ടയം സർക്കാർ മെഡിക്കൽ കോളജിൽ ഒഴിവുള്ള രണ്ട് സീറ്റിലേക്കുള്ള സ്പോട്ട് അലോട്ട്മെന്റ് ഒക്ടോബർ 28 രാവിലെ 11ന് കോട്ടയം സർക്കാർ മെഡിക്കൽ കോളജിലും ആലപ്പുഴ സർക്കാർ ടി.ഡി മെഡിക്കൽ കോളജിൽ ഒഴിവുള്ള രണ്ട് സീറ്റുകളിലേക്കുള്ള സ്പോട്ട് അലോട്ട്മെന്റ് ഒക്ടോബർ 29 രാവിലെ 11ന് സർക്കാർ ടി.ഡി. മെഡിക്കൽ കോളേജിലും തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിൽ ഒഴിവുള്ള രണ്ട് സീറ്റുകളിലേക്കുള്ള സ്പോട്ട് അലോട്ട്മെന്റ് ഒക്ടോബർ 30 രാവിലെ 11ന് തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളജിലും നടത്തും. പ്രസ്തുത കോളജുകളിൽ ഇനി വരുന്ന ഒഴിവുകൾ കൂടി അന്നേ ദിവസങ്ങളിൽ നടത്തുന്ന സ്പോട്ട് അലോട്ട്മെന്റ് മുഖേന നികത്തും. അസ്സൽ രേഖകൾ, അസ്സൽ ട്രാൻസ്ഫർ സർട്ടിഫിക്കറ്റ്, മറ്റ് അനുബന്ധ രേഖകൾ എന്നിവ ഹാജരാക്കുന്ന വിദ്യാർഥികളെ മാത്രമാണ് പരിഗണിക്കുക. അലോട്ട്മെന്റ് ലഭിക്കുന്ന വിദ്യാർഥികൾ അന്നേ ദിവസം തന്നെ ഫീസ് അടച്ച് രേഖകൾ സമർപ്പിച്ച് പ്രവേശനം നേടണം. വിവരങ്ങൾക്ക്: www.dme.kerala.gov.in.


