ഫേസ് അക്ഷയ കെയർ കുടുംബസഹായ നിധി, 5 ലക്ഷം രൂപ കൈമാറി

ഫേസ് അക്ഷയ കെയർ കുടുംബസഹായ നിധി, 5 ലക്ഷം രൂപ കൈമാറി

           അക്ഷയ സംരംഭകരുടെ കൂട്ടായ്മയായ ഫേസ് നടപ്പിലാക്കി വരുന്ന കുടുംബ സഹായ പദ്ധതിയായ അക്ഷയകെയർ പദ്ധതിയുടെ ഭാഗമായി 5 ലക്ഷം രൂപം വിതരണം ചെയ്തു. മരണമടഞ്ഞ പാലക്കാട് ജില്ലയിലെ മൂത്തൻതറ അക്ഷയ സംരംഭകനായ ഗംഗാധരൻ മാഷിൻ്റെ കുടുംബത്തിനാണ് ഫേസ് പാലക്കാട് ജില്ലാ പ്രസിഡൻ്റ് പ്രദീപ് മംഗലത്ത് തുക കൈമാറിയത്. അക്ഷയ കെയർ ജില്ലാ കോർഡിനേറ്റർ അബ്ബാസ്, ജില്ലാ സെക്രട്ടറി ഷമീർ മുഹമ്മദ്, എക്സിക്യൂട്ടീവ് മെമ്പർമാരായ അർച്ചന,ബിന്ദു സിനി, ശ്രീകല,ശ്രീധരൻ തുടങ്ങിയവർ സന്നിഹിതരായിരുന്നു. അക്ഷയ കെയർ പദ്ധതിയുടെ ഭാഗമായി ഫേസ് ഇതുവരെയായി 25 ലക്ഷം രൂപ മരണമടഞ്ഞ അക്ഷയ സംരംഭകരുടെ കുടുംബങ്ങൾക്കായി വിതരണം ചെയ്തിട്ടുണ്ട്.

What's Your Reaction?

like

dislike

love

funny

angry

sad

wow