നിയമനങ്ങൾ , അവസരങ്ങൾ, സഹായധനം

വനിതാശിശു വികസന വകുപ്പിന്റെ അഭയകിരണം പദ്ധതി പ്രകാരം ധനസഹായം ലഭ്യമാക്കുന്നതിന് അശരണരായ 50 വയസിന് മുകളിൽ പ്രായമുള്ള വിധവകളെ സംരക്ഷിക്കുന്ന ബന്ധുക്കളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. പ്രതിമാസം 1000 രൂപയാണ് ധനസഹായമായി ലഭിക്കുക. വിധവയുടെ വാർഷിക വരുമാനം ഒരു ലക്ഷം രൂപയിൽ താഴെയായിരിക്കണം. ഡിസംബർ 15 വരെ ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കാം. കൂടുതൽ വിവരങ്ങൾക്ക് www.schemes.wcd.kerala.gov.in വെബ്സൈറ്റ് സന്ദർശിക്കുക. ഫോൺ :04872361500.
ക്വട്ടേഷൻ ക്ഷണിച്ചു കേരള സാഹിത്യ അക്കാദമി ഓഗസ്റ്റ് 17 മുതൽ 21 വരെ സംഘടിപ്പിക്കുന്ന കേരള സാർവ്വദേശീയ സാഹിത്യോത്സവം 2025 ന് ഷീറ്റ് പന്തൽ, ഭക്ഷണപന്തൽ (സാധാ പന്തൽ), കാർപെറ്റ് എന്നിവ ഒരുക്കുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷനുകൾ ജൂലൈ അഞ്ചിന് വൈകീട്ട് നാലിനകം കേരള സാഹിത്യ അക്കാദമി ഓഫീസിൽ ലഭിക്കണം . കൂടുതൽ വിവരങ്ങൾക്ക് www.keralasahityaakademi.org എന്ന വെബ്സൈറ്റ് സന്ദർശിക്കുക. ഫോൺ : 0487-2331069
അസിസ്റ്റന്റ് പ്രൊഫസർ നിയമനം തൃശ്ശൂർ സർക്കാർ എഞ്ചിനീയറിംഗ് കോളേജിൽ സയൻസ്, മെക്കാനിക്കൽ കമ്പ്യൂട്ടർ സിവിൽ, കമ്പ്യൂട്ടർ അപ്ലിക്കേഷൻ(എം.സി.എ), ഇലക്ട്രോണിക്സ് ആന്റ് കമ്മ്യൂണിക്കേഷൻ, ഇലക്ട്രിക്കൽ ആന്റ് ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ് എന്നീ വിഭാഗങ്ങളിൽ നിലവിലുള്ള അസിസ്റ്റൻ്റ് പ്രൊഫസർ ഒഴിവുകളിലേക്ക് താത്കാലിക ദിവസവേതനാടിസ്ഥാനത്തിൽ ഉദ്യോഗാർത്ഥികളെ നിയമിക്കുന്നു. ജൂൺ 18 നു രാവിലെ പത്തിന് പരീക്ഷ/അഭിമുഖം നടത്തും. സ്കൂൾ ഓഫ് ആർക്കിടെക്ചർ ആന്റ് പ്ലാനിംഗ്, കെമിക്കൽ എഞ്ചിനീയറിംഗ് എന്നീ വിഭാഗങ്ങളിലേക്കുള്ള അസിസ്റ്റന്റ് പ്രൊഫസർ ഒഴിവുകളിലേക്ക് നിയമനത്തിനുള്ള പരീക്ഷ/ കൂടിക്കാഴ്ച ജൂൺ 19ന് രാവിലെ പത്തിന് നടത്തും. കൂടുതൽ വിവരങ്ങൾ www.gectcr.ac.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. ഫോൺ : 04872334144
അപേക്ഷ ക്ഷണിച്ചു അസാപ് കേരളയുടെ കഴക്കൂട്ടം കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ നടത്തുന്ന ഡ്രോൺ പൈലറ്റ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു . ഇന്ത്യയിലും വിദേശത്തുമായി അനേകം തൊഴിൽ സാധ്യതകളുള്ള, ലൈസൻസും സർട്ടിഫിക്കേഷനും ഉൾപ്പെടുന്ന ഈ കോഴ്സിലേക്ക് ജൂൺ 20 വരെ അപേക്ഷിക്കാം. വെബ്സൈറ്റ്- https://csp.asapkerala.gov.in/courses/small-category-drone-pilot-training-tvm ഫോൺ: 94959 99675
ടെക്നിക്കൽ ഓഫീസർ നിയമനം തൃശൂർ ഗവ. മെഡിക്കൽ കോളേജിലെ മൈക്രോബയോളജി വിഭാഗത്തിന് കീഴിലുള്ള എസ്.ആർ.എല്ലിൽ ടെക്നിക്കൽ ഓഫീസർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒരു വർഷത്തേക്ക് നിബന്ധനകൾക്ക് വിധേയമായി കരാർ അടിസ്ഥാനത്തിലായിരിക്കും നിയമനം. പ്രതിമാസം 35,000 രൂപ കൺസോളിഡേറ്റഡ് വേതനമായി ലഭിക്കും. മെഡിക്കൽ മൈക്രോബയോളജി/ ബയോടെക്നോളജി/ ലൈഫ് സയൻസസിൽ ബിരുദാനന്തര ബിരുദവും മെഡിക്കൽ മൈക്രോബയോളജിക്കൽ / ഇമ്മ്യൂണോലോജിക്കൽ ലബോറട്ടറി ടെക്നിക്കുകളിൽ കുറഞ്ഞത് രണ്ട് വർഷത്തെ പ്രവൃത്തിപരിചയമുള്ളവർക്ക് അപേക്ഷിക്കാം. ഉദ്യോഗാർത്ഥികൾക്ക് ലബോറട്ടറി അക്രഡിറ്റേഷനിൽ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ വയസും യോഗ്യതയും തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസലും പകർപ്പും സഹിതം ജൂലൈ രണ്ടിന് രാവിലെ പത്തിന് പ്രിൻസിപ്പലിന്റെ കാര്യാലയത്തിൽ നടത്തുന്ന കൂടിക്കാഴ്ചയിൽ പങ്കെടുക്കണം. എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ച് മുഖേന നിയമന നടപടികൾ വിജയകരമായി പൂർത്തിയാക്കുന്ന ഉദ്യോഗാർത്ഥികൾ ജോലിയിൽ പ്രവേശിച്ചാൽ ഈ നിയമനം റദ്ദുചെയ്യപ്പെടുമെന്ന് പ്രിൻസിപ്പൽ- ഇൻ- ചാർജ് അറിയിച്ചു. ഫോൺ : 0487 2200310