എൽ.ഡി ക്ലർക്ക് പരീക്ഷ ജൂലൈ 13ന്

കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് വിജ്ഞാപനം ചെയ്ത ഗുരുവായൂർ ദേവസ്വത്തിലെ എൽ.ഡി ക്ലർക്ക് തസ്തികയുടെ (കാറ്റഗറി നമ്പർ: 01/2025), ഒ.എം.ആർ പരീക്ഷ ജൂലൈ 13 ഉച്ചയ്ക്ക് 1.30 മുതൽ 3.15 വരെ തിരുവനന്തപുരം, തൃശ്ശൂർ. കോഴിക്കോട് ജില്ലകളിലെ വിവിധ പരീക്ഷാകേന്ദ്രങ്ങളിൽ നടക്കും. പരീക്ഷയുടെ ഹാൾ ടിക്കറ്റ് ജൂൺ 28ന് ഉദ്യോഗാർഥികളുടെ പ്രൊഫൈലിൽ ലഭ്യമാകും. കൂടുതൽ വിവരങ്ങൾക്ക്: www.kdrb.kerala.gov.in.