ഭിന്നശേഷിക്കാർക്ക് പോസ്റ്റ് മെട്രിക് സ്കോളർഷിപ്പ്: 30 വരെ അപേക്ഷിക്കാം
കോളജ് വിദ്യാഭ്യാസ വകുപ്പ് മുഖേന കേന്ദ്ര സാമൂഹിക നീതി മന്ത്രാലയം നടപ്പാക്കുന്ന ഭിന്നശേഷിക്കാർക്കുള്ള പോസ്റ്റ് മെട്രിക് സ്കോളർഷിപ്പിന് (ഫ്രഷ്, റിന്യൂവൽ) അപേക്ഷിക്കാനുള്ള അവസാന തീയതി നവംബർ 30 വരെ നീട്ടി. https://scholarships.gov.in ലൂടെ അപേക്ഷിക്കാം. ഇൻസ്റ്റിറ്റ്യൂഷൻ തലത്തിലുള്ള ഓൺലൈൻ വെരിഫിക്കേഷൻ ഡിസംബർ 15 നകം പൂർത്തിയാക്കണം. വിവരങ്ങൾക്ക്: 9446096580, [email protected].


