ചൊക്ലി ഗ്രാമപഞ്ചായത്തിലെ പ്രധാന റോഡുകൾ ശുചിത്വ സംരക്ഷണത്തിനായ് തുടക്കം കുറിച്ചു
ചൊക്ലി ഗ്രാമപഞ്ചായത്തിലെ ബീക്കൺ ടൗണായി ചൊക്ലിയിലെ പതിനൊന്ന് കേന്ദ്രം തെരഞ്ഞടുത്ത് ഒന്നാം വട്ടം ബെയ്സ് ലൈൻ സർവ്വേ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു.
നിടുമ്പ്രം വെള്ളാച്ചേരി പള്ളി പരിസരത്ത് നടന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എൻ. അനൂപ് സർവ്വേ നടത്തുന്ന വിദ്യാർത്ഥികൾക്ക് സർവ്വേ ഫോറം നൽകി ഉദ്ഘാടനം ചെയ്തു.
വിശിഷ്ട അതിഥിയായി ഒറ്റപ്പാലം MLA പ്രേംകുമാർ പങ്കെടുത്തു.
ആരോഗ്യ വിദ്യാഭ്യാസ കമ്മിറ്റി ചെയർപേഴ്സൺ കെ.ടി.കെ പ്രദീപൻ അധ്യക്ഷത വഹിച്ചു.
വികസന സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർ പേഴ്സൺ പി.ജയചന്ദ്രൻ, ബ്ലോക്ക് മെമ്പർ പി.കെ.മോഹനൻ, ആസൂത്രണ സമിതി ഉപാധ്യക്ഷൻ കെ.പി സചീന്ദ്രൻ, മെമ്പർമാരായ കെ. പ്രദീപൻ, മിനി, വി ഇ ഒ ടി.ഷിബിൻ, ശുചിത്വ മിഷൻ ബ്ലോക്ക് ആർ പി ഷിജിന കെ, കാരാറത്ത് യു.പി.സ്ക്കുൾ ഹെഡ് മാസ്റ്റർ സജീവൻ, സിനിമ സംവിധായകൻ പ്രദീപ് ചൊക്ലി, സി.ഡി.എസ് ചെയർപേഴ്സൺ റിജിന എം.കെ, റഷീദ് വെള്ളാച്ചേരി, താജു കുലോത്ത് തുടങ്ങിയവർ സംസാരിച്ചു.
വാർഡ് മെമ്പർ പി.അജീന്ദ്രൻ സ്വാഗതം പറഞ്ഞു.


