കെ സ്മാർട്ട് സേവന നിരക്കിനെതിരെ പ്രതിഷേധം

കെ-സ്മാർട്ട് പോർട്ടൽ വഴി ചെയ്യുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സേവനങ്ങൾക്ക് സംഘടനകളോട് ആലോചിക്കാതെ ഏകപക്ഷീയമായി നിലവിലുള്ളതിനേക്കാൾ കുറഞ്ഞ നിരക്ക് നിശ്ചയിച്ച നടപടി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.

Aug 8, 2025
കെ സ്മാർട്ട് സേവന നിരക്കിനെതിരെ പ്രതിഷേധം

അക്ഷയ സംരംഭകരുടെ സംഘടനയായ ഫേസിൻ്റെ നേതൃത്വത്തിൽ കെ-സ്മാർട്ട് സേവന നിരക്കിനെതിരെ അക്ഷയ തൃശൂർ ജില്ലാ പ്രോജക്ട് ഓഫീസിനു മുന്നിൽ പ്രതിഷേധയോഗം ചേരുകയും നിവേദനം നൽകുകയും ചെയ്തു .

 കെ-സ്മാർട്ട് പോർട്ടൽ വഴി ചെയ്യുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സേവനങ്ങൾക്ക് സംഘടനകളോട് ആലോചിക്കാതെ ഏകപക്ഷീയമായി നിലവിലുള്ളതിനേക്കാൾ കുറഞ്ഞ നിരക്ക് നിശ്ചയിച്ച നടപടി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. പോർട്ടലിൽ അക്ഷയക്ക് പ്രത്യേകം ലോഗിൻ പോലും ഇല്ലെന്നിരിക്കെയാണ് ഇത്തരം നടപടി.
പ്രോജക്ട് ഓഫീസിനു മുന്നിൽ നടന്ന പ്രതിഷേധയോഗം ഫോറം ഓഫ് അക്ഷയ എന്റർപ്രണേഴ്സ് ജില്ലാ പ്രസിഡണ്ട് എം അരവിന്ദാക്ഷൻ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി വി കെ വിജയലക്ഷ്മി, ഇ.വി. സുനിൽ, അക്ഷയ കെയർ പ്രസിഡണ്ട് ജഫേഴ്സൺ മാത്യു, ബിന്ദു ജോഷി, എം എ അജീഷ് തുടങ്ങിയവർ നേതൃത്വം നൽകി.

Prajeesh N K MADAPPALLY