വിഴിഞ്ഞത്ത് ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച രണ്ട് പേർ മരിച്ചു.
തിരുവനന്തപുരം വിഴിഞ്ഞത്ത് ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച രണ്ട് പേർ മരിച്ചു. നിലമേൽ സ്വദേശികളായ റബീദബീവി(58) മകൻ ഷാജി എന്നിവരാണ് മരിച്ചത്. മരുമകൾ സജീറ ഗുരുതര അവസ്ഥയിൽ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ തുടരുന്നു. തിങ്കളാഴ്ച രാത്രി 9.30 നാണ് ആഹാരം കഴിച്ചത്. 6 പേരാണ് കഴിച്ചത്. മറ്റു 3 പേർക്ക് ആരോഗ്യ പ്രശ്നങ്ങൾ ഇല്ല . ഇവർ മൂന്നു പേർ കഴിച്ച മീൻ കൊണ്ടുള്ള ഒരു പ്രത്യേക ആഹാരത്തിൽ നിന്നും ഉണ്ടായ ഭക്ഷ്യ വിഷബാധയാകാം മരണകാരണം എന്ന് സംശയിക്കുന്നു. പോലീസ് എത്തി ഹോട്ടൽ പൂട്ടിച്ചു. ചടയമംഗലം പോലീസ് കേസ് എടുത്തു.


