രാജ്യസഭയിൽ ഇന്നും പ്രതിപക്ഷ പ്രതിഷേധം; രണ്ട് വരെ സഭ പിരിഞ്ഞു
അദാനി ഉൾപ്പെടെ വിവിധ വിഷയങ്ങൾ ഉന്നയിച്ചായിരുന്നു പ്രതിപക്ഷ പ്രതിഷേധം.

ന്യൂഡൽഹി: പാർലമെന്റ് സമ്മേളനത്തിന്റെ 14-ാം ദിവസവും രാജ്യസഭയിൽ പ്രതിപക്ഷ പ്രതിഷേധം. അദാനി ഉൾപ്പെടെ വിവിധ വിഷയങ്ങൾ ഉന്നയിച്ചായിരുന്നു പ്രതിപക്ഷ പ്രതിഷേധം.
പ്രതിപക്ഷ പ്രതിഷേധം കടുത്തതോടെ രാജ്യസഭ നടപടികൾ രണ്ട് വരെ നിർത്തിവച്ചു. അലഹബാദ് ഹൈക്കോടതി ജഡ്ജിയുടെ വിവാദ പരാമർശം ചർച്ച ചെയ്യണമെന്ന പ്രതിപക്ഷത്തിന്റെ നോട്ടീസ് രാജ്യസഭ അധ്യക്ഷൻ ജഗദീപ് ധൻഖർ നിരസിച്ചതോടെയാണ് സഭയിൽ പ്രതിപക്ഷ ബഹളം ആരംഭിച്ചത്.അതേസമയം കോൺഗ്രസും ജോർജ് സൊറോസും തമ്മിൽ ബന്ധമുണ്ടെന്ന് ബിജെപിയും ആരോപണം ഉന്നയിച്ചു.മുൻ കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയും യുഎസ് കോടീശ്വരൻ ജോർജ് സൊറോസും തമ്മിലുള്ള ബന്ധം അറിയാൻ രാജ്യം ആഗ്രഹിക്കുന്നുവെന്ന് ബിജെപി അധ്യക്ഷൻ ജെ.പി. നഡ്ഡ ഇന്ന് രാജ്യസഭയിൽ പറഞ്ഞു.