വിദ്യാർത്ഥി പ്രതിഭാ പുരസ്‌കാര വിതരണം
കേരള സർക്കാർ കോളേജ് വിദ്യാഭ്യാസ വകുപ്പ് മുഖേന അനുവദിക്കുന്ന മുഖ്യമന്ത്രിയുടെ വിദ്യാർത്ഥി പ്രതിഭാ പുരസ്‌കാരം (2022-23), (2023-24) പദ്ധതി പ്രകാരം സംസ്ഥാന തലത്തിൽ പ്രതിഭാധനരായ 2000 ബിരുദ വിദ്യാർത്ഥികൾക്ക് 1,00,000/- (ഒരു ലക്ഷം രൂപ) വീതം പുരസ്‌കാരം വിതരണം ചെയ്യുന്നു. മാർച്ച് 10 ന് വൈകിട്ട് 4.30 ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു തിരുവനന്തപുരം സർക്കാർ വനിതാ കോളേജ് ആഡിറ്റോറിയത്തിൽ വച്ച് ഉദ്ഘാടനം ചെയ്തു പുരസ്‌കാരം സമ്മാനിക്കുന്നു. സാമൂഹിക സാംസ്‌കാരിക, രാഷ്ട്രീയ രംഗത്തെ പ്രമുഖ വ്യക്തികളും സ്‌കോളർഷിപ്പ് ജേതാക്കൾക്കൊപ്പം പങ്കെടുക്കുന്നു.


