ഒ.ഇ.സി പ്രീ-മെട്രിക് വിദ്യാഭ്യാസാനുകൂല്യത്തിന് അപേക്ഷിക്കാം
സർക്കാർ, സർക്കാർ എയ്ഡഡ്, അംഗീകൃത എയ്ഡഡ്, സി.ബി.എസ്.ഇ/ഐ.സി.എസ്.ഇ അഫിലിയേറ്റഡ് സ്കൂളുകളിൽ ഒന്നു മുതൽ 10 വരെ ക്ലാസുകളിൽ പഠിക്കുന്ന ഒ.ഇ.സി-എസ്.സി, ഒ.ഇ.സി-എസ്.ടി, ഒ.ബി.സി-എച്ച് വിഭാഗത്തിൽപ്പെട്ട വിദ്യാർഥികൾക്ക് ഒ.ഇ.സി പ്രീ-മെട്രിക് വിദ്യാഭ്യാസാനുകൂല്യ പദ്ധതിയിൽ 2026-27 വർഷത്തെ അപേക്ഷകൾ സമർപ്പിക്കുന്നതിന് ഇ-ഗ്രാന്റ്സ് പോർട്ടൽ സജ്ജമാക്കിയിട്ടുണ്ട്. സ്കൂളുകളിൽ നിന്നും www.egrantz.kerala.gov.in പോർട്ടലിലൂടെ ഡാറ്റാ എൻട്രി നടപടികൾ പൂർത്തിയാക്കുന്നതിനുള്ള അവസാന തീയതി നവംബർ 30 ആണ്. വിവരങ്ങൾക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പിന്റെ മേഖലാ ഓഫീസുകളുമായി ബന്ധപ്പെടണം.


