ഹൈക്കോടതിയിൽ ഡെപ്യൂട്ടേഷൻ
കേരള ഹൈക്കോടതിയിൽ അസിസ്റ്റന്റ് എഞ്ചിനീയർ (ശമ്പള സ്കെയിൽ 55,200 - 1,15,300) തസ്തികയിലേക്ക് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ ഒരു ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. സംസ്ഥാന/കേന്ദ്ര സർക്കാർ, പൊതുമേഖല അല്ലെങ്കിൽ സമാന സ്ഥാപനങ്ങളിലെ തത്തുല്യ തസ്തികയിലുള്ള ജീവനക്കാർക്ക് അപേക്ഷിക്കാം. ഇലക്ട്രിക്കൽ എഞ്ചിനീയറിംഗ് ബിരുദവും രണ്ട് വർഷത്തെ പരിചയവും / ഡിപ്ലോമയും അഞ്ച് വർഷത്തെ പരിചയവുമാണ് യോഗ്യത. 11 കെ.വി സബ്സ്റ്റേഷൻ പ്രവർത്തന പരിചയവും വർക്ക് മെഷർമെന്റ്, ബിൽ തയ്യാറാക്കൽ എന്നിവയിലെ അറിവും വേണം. യോഗ്യതാ രേഖകളുടെ പകർപ്പുകൾ സഹിതമുള്ള അപേക്ഷകൾ രജിസ്ട്രാർ ജനറൽ, കേരള ഹൈക്കോടതി, കൊച്ചി - 682031 വിലാസത്തിൽ 2027 ജനുവരി 30നകം ലഭിക്കണം. വിവരങ്ങൾക്ക് : 0484 2562431/ [email protected].


