KSFDCയുടെ 'വിക്ടോറിയ' വിദേശ സ്ട്രീമിംഗ് പ്ലാറ്റ്ഫോമിൽ
കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ നിർമ്മിച്ച 'വിക്ടോറിയ' എന്ന മലയാള ചലച്ചിത്രത്തിന്റെ ഇംഗ്ലണ്ട്, അയർലണ്ട് എന്നിവിടങ്ങളിലെ Linear broadcast and digital streaming അവകാശം രണ്ട് വർഷത്തേക്ക് ചാനൽ 4 സ്വന്തമാക്കി. സംസ്ഥാന സർക്കാരിന്റെ വനിതാ സംവിധായകർക്കായുള്ള ചലച്ചിത്ര നിർമ്മാണ പദ്ധതി പ്രകാരം കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ നിർമ്മിച്ച ചിത്രമാണ് 'വിക്ടോറിയ'. സംവിധായകയും തിരക്കഥാകൃത്തും എഡിറ്ററുമായ ശിവരഞ്ജിനിയുടെ ആദ്യ ഫീച്ചർ ചിത്രമായ 'വിക്ടോറിയ', 2024 ഡിസംബറിൽ നടന്ന 29-ാമത് International Film Festival of Kerala (IFFK)യിൽ പ്രീമിയർ ചെയ്തു. സ്ത്രീകളുടെ ജീവിതാനുഭവങ്ങളും വ്യക്തിസ്വാതന്ത്ര്യവും സാമൂഹിക സാഹചര്യങ്ങളും സൂക്ഷ്മമായി അവതരിപ്പിക്കുന്ന ചിത്രം ദേശീയ-അന്തർദേശീയ ചലച്ചിത്രമേളകളിൽ ശ്രദ്ധേയമായ അംഗീകാരങ്ങൾ നേടിയിട്ടുണ്ട്. ചിത്രം ഇതിനകം തന്നെ നിരവധി അന്തർദേശീയ ചലച്ചിത്രമേളകളിൽ ശ്രദ്ധേയമായ പുരസ്‌കാരങ്ങൾ നേടിയിട്ടുണ്ട്. FIPRESCI Award for Best Debut Director -IFFK 2024, Golden Goblet Award for Best Actress - Shanghai International Film Festival 2025, Excellence Award - Seoul Women's Film Festival 2025, Best Film - NETPAC Asian Select – Kolkata International Film Festival 2025, Best Debut Film - Jaffna International Film Festival 2025 തുടങ്ങിയവ ഇതിൽ പ്രധാനപ്പെട്ടവയാണ്.


