യുപിഐ (UPI) ഇടപാടുകളുമായി ബന്ധപ്പെട്ട് കേന്ദ്ര ധനകാര്യ മന്ത്രാലയവും നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യയും (NPCI) വരുത്തിയ ഏറ്റവും പുതിയ പരിഷ്‌കാരങ്ങൾ ഒക്ടോബർ 15 മുതൽ പ്രാബല്യത്തിൽ വരുന്നു

Sep 16, 2026
യുപിഐ (UPI) ഇടപാടുകളുമായി ബന്ധപ്പെട്ട് കേന്ദ്ര ധനകാര്യ മന്ത്രാലയവും നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യയും (NPCI) വരുത്തിയ ഏറ്റവും പുതിയ പരിഷ്‌കാരങ്ങൾ ഒക്ടോബർ 15 മുതൽ പ്രാബല്യത്തിൽ വരുന്നു

യുപിഐ (UPI) ഇടപാടുകളുമായി ബന്ധപ്പെട്ട് കേന്ദ്ര ധനകാര്യ മന്ത്രാലയവും നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യയും (NPCI) വരുത്തിയ ഏറ്റവും പുതിയ പരിഷ്‌കാരങ്ങൾ ഒക്ടോബർ 15 മുതൽ പ്രാബല്യത്തിൽ വരുന്നു. സാധാരണക്കാർക്ക് യുപിഐ ഇടപാടുകൾ പൂർണ്ണമായും സൗജന്യമായിരിക്കും.

 വ്യക്തികൾ തമ്മിലുള്ള ഇടപാടുകൾ (P2P): നിങ്ങൾ സുഹൃത്തുക്കൾക്കോ ബന്ധുക്കൾക്കോ മറ്റ് വ്യക്തികൾക്കോ യുപിഐ വഴി പണം അയക്കുമ്പോൾ തുക എത്രയെന്ന് നോക്കാതെ അത് പൂർണ്ണമായും സൗജന്യമായിരിക്കും.

ചെറിയ വ്യാപാര ഇടപാടുകൾ:

കടകളിൽ പോയി സാധനങ്ങൾ വാങ്ങുമ്പോഴും പച്ചക്കറി വാങ്ങുമ്പോഴും മറ്റും നടത്തുന്ന 2,000 രൂപ വരെയുള്ള ഇടപാടുകൾക്ക് യാതൊരുവിധ ചാർജും ഈടാക്കില്ല. ഉപഭോക്താക്കൾക്കും വ്യാപാരികൾക്കും ഇത് സൗജന്യമാണ്. -വലിയ വ്യാപാര ഇടപാടുകൾക്ക് ഫീസ് (MDR)വ്യാപാരികൾക്കുള്ള പേയ്‌മെന്റുകൾ (P2M): ഒക്ടോബർ 15 മുതൽ പ്രാബല്യത്തിൽ വരുന്ന പുതിയ നിയമപ്രകാരം, കടകളിലും ബിസിനസ് സ്ഥാപനങ്ങളിലും 2,000 രൂപയ്ക്ക് മുകളിൽ യുപിഐ വഴി പണം നൽകുമ്പോൾ 0.4 ശതമാനം മർച്ചന്റ് ഡിസ്‌കൗണ്ട് റേറ്റ് (MDR) ബാധകമാകും. 

ആർക്കാണ് ഈ ചിലവ്?

  ഈ ഫീസ് നൽകേണ്ടത് വ്യാപാരികൾ (Merchants) മാത്രമാണ്, ഉപഭോക്താക്കളായ സാധാരണ ജനങ്ങൾ ഇതിനായി പണം നൽകേണ്ടതില്ല.ഫീസ് പരിധി: ഉയർന്ന തുകയുടെ ഇടപാടുകൾക്ക് (₹75,000 രൂപയ്ക്ക് മുകളിൽ) ഈ ചാർജ് പരമാവധി ₹300 ആയി പരിമിതപ്പെടുത്തിയിരിക്കുന്നു. 

സാങ്കേതികവും സുരക്ഷാപരവുമായ മറ്റ് മാറ്റങ്ങൾബാലൻസ് പരിശോധന പരിധി: സിസ്റ്റം ഓവർലോഡ് ഒഴിവാക്കാൻ ഒരു യുപിഐ ആപ്പിൽ നിന്നും ഒരു ദിവസം പരമാവധി 50 തവണ മാത്രമേ അക്കൗണ്ട് ബാലൻസ് പരിശോധിക്കാൻ സാധിക്കൂ. 

ഓട്ടോ-ഡെബിറ്റ് സമയക്രമം (AutoPay): ഇഎംഐ, സബ്‌സ്‌ക്രിപ്ഷനുകൾ തുടങ്ങിയവയ്ക്കായി അക്കൗണ്ടിൽ നിന്ന് തനിയെ പണം കട്ടാകുന്ന സമയം തിരക്കില്ലാത്ത സമയങ്ങളിലേക്ക് (രാവിലെ 10 മണിക്ക് മുൻപോ രാത്രി 9:30-ന് ശേഷമോ) മാറ്റി ക്രമീകരിച്ചു. 

ഫാക്ടർ ഓതന്റിക്കേഷൻ (2FA): തട്ടിപ്പുകൾ തടയുന്നതിനായി ഒടിപിക്ക് (OTP) പുറമെ ബയോമെട്രിക് (ഫിംഗർപ്രിന്റ്/ഫേസ് ലോക്ക്) അല്ലെങ്കിൽ സുരക്ഷിതമായ ഇൻ-ആപ്പ് അപ്രൂവലുകൾ കൂടിയുള്ള രണ്ട് ഘട്ട സുരക്ഷാ സംവിധാനം കർശനമാക്കിയിട്ടുണ്ട്