വ്യാജ ഓൺലൈൻ കേന്ദ്രങ്ങൾക്കെതിരെ നടപടിയെടുക്കാനുള്ള ആർജ്ജവം ഐ ടി മിഷൻ കാണിക്കണം: വി.ഡി. സതീശൻ
സർക്കാരിൻ്റെ കീഴിലല്ലാതെ വ്യാജമായി പ്രവർത്തിക്കുന്ന ഓൺലൈൻ സേവന കേന്ദ്രങ്ങൾക്കെതിരെ നടപടിയെടുക്കാനുള്ള ആർജ്ജവം ഐ ടി മിഷൻ കാണിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. സംസ്ഥാനത്തെ അക്ഷയ സംരംഭകരുടെ സ്വതന്ത്ര സംഘടനയായ ഫേസ് തിരുവനന്തപുരം ഐ ടി മിഷൻ ആസ്ഥാനത്തേക്ക് നടത്തിയ മാർച്ചും ധർണ്ണയും ഉത്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സകലതിനും വില വർദ്ധനവുണ്ടായി ജീവിത ചിലവ് കൂടി കൂടി വരുന്ന ഇന്നത്തെ സാഹചര്യത്തിൽ കാലഹരണപ്പെട്ട സേവന നിരക്ക് മാറ്റി പുതിയ റേറ്റ് ചാർട്ട് അക്ഷയ സംരംഭകർക്ക് അനുവദിച്ച് നൽകാൻ ഐ ടി മിഷൻ തയ്യാറാവണമെന്നും സംരംഭരുടെ പ്രശ്നങ്ങൾ ഞാൻ നിയമസഭയിൽ ഉന്നയിക്കുമെന്നും അദ്ദേഹം കൂട്ടി ചേർത്തു. സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നിന്നും വന്ന 1500-ൽ പരം അക്ഷയ സംരംഭകർ പങ്കെടുത്ത പ്രതിഷേധ മാർച്ചിൽ പ്രതിഷേധം ഇരമ്പി. ഇനിയും പുതിയ റേറ്റ് ചാർട്ട് പ്രഖ്യാപിക്കാൻ ബന്ധപ്പെട്ടവർ തയ്യാറായില്ലെങ്കിൽ ഏപ്രിൽ 1 മുതൽ സംഘടന പ്രഖ്യാപിക്കുന്ന പുതിയ റേറ്റ് ചാർട്ടുമായി മുന്നോട്ട് പോകാൻ അക്ഷയ സംരംഭകർ നിർബന്ധിതരാകുമെന്ന് ഉത്ഘാടന പരിപാടിയിൽ അധ്യക്ഷനായിരുന്ന ഫേസ് സംസ്ഥാന പ്രസിഡൻ്റ് സ്റ്റീഫൻ ജോൺ പറഞ്ഞു. ഫേസ് സംസ്ഥാന സെക്രട്ടറി എ.പി സദാനന്ദൻ സ്വാഗതം പറഞ്ഞ പരിപാടിയിൽ പ്രൊഫ.ആബിദ് ഹുസൈൻ തങ്ങൾ എം എൽ എ, സി. പി. ഐ സംസ്ഥാന കൗൺസിൽ അംഗം പള്ളിച്ചൽ വിജയൻ,ഫേസ് സംസ്ഥാന ട്രഷറർ സി.വൈ നിഷാന്ത്, സംസ്ഥാന ഭാരവാഹികളായ യു.എസ്. സജ്ജയ കുമാർ, കെ.കെ. സോണി ആസാദ്, ഇ.കെ മധ്യ,പ്രദീഷ് ജേക്കബ് കോട്ടയം, സമരസമിതി ചെയർമാൻ എ. നസീർ, കൺവീനർ സജിൻ മത്യു, ഫേസ് സംസ്ഥാന നേതാക്കൻമാരായ മെഹർഷ കളരിക്കൽ, ജെഫേഴ്സൺ മാത്യു , എസ് ശിവപ്രസാദ്, ടി.ഡി വിജയൻ നായർ, റോയ് മോൻ തോമസ്, പ്രമോദ് കെ റാം, മാത്യു ജേക്കബ്,കെ.പി. പൗലോസ്, ഐ അബ്ദുൾ നാസർ,ഷെമീർ മുഹമ്മദ്,