അക്ഷയക്ക് നിയമപരിരക്ഷ : ആവശ്യം കടുപ്പിച്ച് ഫേസ്

Jul 28, 2024
അക്ഷയക്ക് നിയമപരിരക്ഷ : ആവശ്യം കടുപ്പിച്ച് ഫേസ്

അക്ഷയക്ക് നിയമപരിരക്ഷ ലഭിക്കുന്നതിന് നിയമസഭയിൽ ഒരു ബിൽ കൊണ്ടുവരുന്നതിന് ശുപാർശ ചെയ്യണമെന്നാവശ്യപ്പെട്ട് ഫേസ് സംസ്ഥാന നേതൃത്ത്വം AOക്ക് നിവേദനം നൽകി. കഴിഞ്ഞ ജൂലായ് 13 ന് കോട്ടയത്ത് വെച്ച് ചേർന്ന അക്ഷയ സംരംഭകരുടെ സംഘടനയായ ഫോറം ഓഫ് അക്ഷയ സെൻ്റർ എൻ്റർപ്രെനേർസ് (ഫേസ്) ൻ്റെ സംസ്ഥാന സമ്മേളനത്തിലെ പ്രധാന പ്രമേയമായിരുന്നു അക്ഷയക്ക് നിയമപരിരക്ഷ ഉറപ്പാക്കുക എന്ന ആവശ്യം. ഇതിൻ്റെ മുന്നോടിയായി ഫേസ് ഭാരവാഹികൾ സംസ്ഥാനത്തെ മുഴുവൻ നിയമസഭാ സമാജികരേയും നേരിൽ കണ്ട് ഇന്ന് അക്ഷയ പദ്ധതി നേരിടുന്ന പ്രശ്നങ്ങൾ ചൂണ്ടികാട്ടി നിവേദനം നൽകിയിരുന്നു. കഴിഞ്ഞ 22 വർഷത്തിലേറെയായി ഓൺലൈൻ സേവന രംഗത്ത് അക്ഷയ പദ്ധതിയുണ്ടാക്കിയ വിപ്ലവകരമായ മാറ്റവും അക്ഷയ കേന്ദ്രങ്ങൾ ഇന്ന് സർക്കാർ ഓഫീസുകളെക്കാൾ കൂടുതൽ ജനങ്ങൾ ആശ്രയിക്കുന്ന സേവന കേന്ദ്രങ്ങളായി മാറി വരുകയും ചെയ്ത പാശ്ചത്തലത്തിൽ അക്ഷയ സംരംഭകർ ഉന്നയിക്കുന്ന ഈ ആവശ്യം സർക്കാറിന് തള്ളികളയാനാവില്ല. 2 പതിറ്റാണ്ടിലേറെയായി സർക്കാറിനും ജനങ്ങൾക്കും വേണ്ടി ജീവിതത്തിൻ്റെ ഒരു നല്ല കാലം മുഴുവൻ മാറ്റി വെച്ച അക്ഷയ സംരംഭകരെ സംരക്ഷിക്കാൻ സർക്കാർ മുന്നോട്ട് വരണമെന്ന് ഫേസ് സംസ്ഥാന പ്രസിഡൻ്റ് സ്റ്റീഫൻ ജോണും സെക്രട്ടറി എ.പി സദാനനന്ദനും ട്രഷറർ സി.വൈ നിഷാന്തും സംയുക്ത പ്രസ്താവനയിലൂടെ സർക്കാറിനോട് ആവശ്യപ്പെട്ടു.