സർക്കാർ ഒപ്പംനിന്നു, പതിറ്റാണ്ടുകളുടെ സ്വപ്നം സഫലം: പെരുമ്പളം പാലം നാടിന് സമർപ്പിച്ചു

Mar 7, 2026
സർക്കാർ ഒപ്പംനിന്നു, പതിറ്റാണ്ടുകളുടെ സ്വപ്നം സഫലം: പെരുമ്പളം പാലം നാടിന് സമർപ്പിച്ചു
perumbalam bridge inaguration

ആലപ്പുഴ : ജനകീയ സർക്കാർ ഒപ്പംനിന്നപ്പോൾ പതിറ്റാണ്ടുകളുടെ സ്വപ്‌നങ്ങളൊക്കെയും നാടിന്‌ സ്വന്തമായി. ഒരിക്കലും നടക്കില്ലെന്ന്‌ കരുതിയ പെരുമ്പളം പാലം മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് നാടിന് സമർപ്പിച്ചു. വേമ്പനാട്ടുകായലിന്‌ കുറുകെയുള്ള ഏറ്റവും നീളമേറിയ പാലമായ പെരുമ്പളം പാലം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തപ്പോൾ ഒരു ദ്വീപൊന്നാകെയാണ് കര തൊട്ടത്. പതിനായിരത്തിലേറെ ജനങ്ങൾ അധിവസിക്കുന്ന പെരുമ്പളം ദ്വീപിനെ മറുകരയുമായി ബന്ധിപ്പിച്ച്‌, കിഫ്ബി അനുവദിച്ച നൂറ് കോടി മുതൽ മുടക്കിൽ നിർമിച്ച പെരുമ്പളം പാലം എൽഡിഎഫ് സർക്കാരിന്റെ അഭിമാനപദ്ധതികളിലൊന്നാണ്. ഇതിനൊപ്പം സെമി എലിവേറ്റഡ്‌ പാതയായി പുനർനിർമിച്ച ആലപ്പുഴ -ചങ്ങനാശേരി റോഡ് (എസി റോഡ്), സവിശേഷ രൂപകൽപ്പനയിലൂടെ ശ്രദ്ധയാകർഷിച്ച പടഹാരം പാലം എന്നിവയും മുഖ്യമന്ത്രി നാടിന്‌ സമർപ്പിച്ചു. ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് അധ്യക്ഷനായി.

തലമുറകൾ കണ്ടൊരു സ്വപ്‌നമാണ് ഇന്ന് പെരുമ്പളം നിവാസികൾ‌ക്ക് യാഥാർഥ്യമായത്. ദ്വീപിന്റെ വടക്കുഭാഗമായ വടയാഴത്തുനിന്ന്‌ വടുതലയിലേക്കുള്ള പാലം നാടിന്‌ സമർപ്പിച്ചപ്പോൾ പുതിയൊരു ചരിത്രം കൂടിയാണ് പിറവിയെടുത്തത്. ബോട്ടിന്റെ സമയക്രമത്തിലായിരുന്നു പതിറ്റാണ്ടുകളായി ദ്വീപ്‌ നിവാസികളുടെ ജീവിതം. 13 ബോട്ടുജെട്ടികളാണ്‌ ദ്വീപിന്‌ ചുറ്റുമായിയുള്ളത്‌. വാഹനങ്ങൾ എത്തിക്കാൻ ജങ്കാറുകളുമുണ്ട്‌. എറണാകുളം ജില്ലയിലെ പൂത്തോട്ട, ആലപ്പുഴ ജില്ലയിലെ പാണാവള്ളി എന്നിവിടങ്ങളിൽനിന്ന്‌ അരമണിക്കൂർ ഇടവിട്ടാണ്‌ ബോട്ട്‌ സർവീസുകൾ. രാത്രി 9.45നാണ്‌ പൂത്തോട്ടയിൽനിന്നും പാണാവള്ളിയിൽനിന്നും പെരുമ്പളത്തേക്കുള്ള അവസാന ബോട്ട്‌. മഴക്കാലമായാൽ ഇളകിമറിയുന്ന കായലിൽ ജീവനും കൈയിൽപ്പിടിച്ച്‌ വേണം യാത്ര. ദ്വീപിനുള്ളിലെ പ്രധാന ഗതാഗതമാർഗം ഓട്ടോറിക്ഷകളാണ്‌.

ഇവിടത്തെ ജെട്ടികളിൽ നിർത്തിയിടുന്ന ജലഗതാഗതവകുപ്പിന്റെ ബോട്ടുകളായിരുന്നു രാത്രിയിൽ എന്തെങ്കിലും അത്യാവശ്യമുണ്ടായാൽ ആശ്രയം. ഇത്തരം അവസ്ഥയിൽനിന്ന്‌ മോചനത്തിനായി ഇവിടത്തുകാർ തലമുറകളായി താലോലിച്ചിരുന്ന സ്വപ്‌നമുണ്ടായിരുന്നു. ദ്വീപിന്‌ ഒരു പാലം. സ്വപ്‌നം യാഥാർഥ്യമാക്കാൻ എൽഡിഎഫ് സർക്കാർ നടപടി സ്വീകരിച്ചതോടെ പാലം പിറന്നു. സർക്കാരും ഒരു ജനതയും ഒന്നായിനിന്ന്‌ നേടിയെടുത്ത സ്വപ്‌നസാഫല്യത്തിന്റെ ചരിത്രം കൂടിയാണ് പെരുമ്പളം പാലത്തിന് പറയാനുള്ളത്.

മന്ത്രിമാരായ കെ എൻ ബാലഗോപാൽ, സജി ചെറിയാൻ, പി പ്രസാദ്, ജില്ലയിലെ എംപിമാരും എംഎൽഎമാരും മറ്റ്‌ ജനപ്രതിനിധികളും പങ്കെടുക്കും. മന്ത്രിമാരായ കെ എൻ ബാലഗോപാൽ, സജി ചെറിയാൻ, പി പ്രസാദ്, ജില്ലയിലെ എംപിമാരും എംഎൽഎമാരും മറ്റ്‌ ജനപ്രതിനിധികളും പങ്കെടുത്തു .

ആറര കിലോമീറ്റർ നീളവും രണ്ടുകിലോമീറ്റർ വീതിയുമുള്ളൊരു ദ്വീപ്‌. വേമ്പനാട്ടുകായലിലെ ഏറ്റവും വലിയ ദ്വീപ്‌. കേരളത്തിലെ ദ്വീപ്‌ പഞ്ചായത്ത്‌. 14 വാർഡിലായി 12,000ത്തിലധികം ജനസംഖ്യ. ആലപ്പുഴ ജില്ലയിൽ ഉൾപ്പെടുന്നെങ്കിലും എറണാകുളം, കോട്ടയം ജില്ലകളോടും ബന്ധമുള്ള ഭൂമിശാസ്‌ത്ര പ്രത്യേകതയുള്ള പ്രദേശം. ഇത്‌ പെരുമ്പളം ദ്വീപ്‌.

 

​തീർത്തും സാധാരണ മത്സ്യത്തൊഴിലാളികളും കയർ തൊഴിലാളികളും കർഷകരുമൊക്കെയായിരുന്നു ഇവിടത്തെ താമസക്കാർ. പുറംലോകവുമായി ബന്ധപ്പെടാൻ വള്ളവും ബോട്ടുമല്ലാതെ മറ്റ്‌ ഗതാഗതമാർഗങ്ങൾ അന്യമായ ഇവിടത്തുകാർ തലമുറകളായി താലോലിച്ചിരുന്ന ഒരു സ്വപ്‌നമുണ്ടായിരുന്നു. ദ്വീപിന്‌ ഒരു പാലം. ആ യാഥാർഥ്യത്തിലേക്ക്‌ പറന്നുയരാൻ സംസ്ഥാന സർക്കാർ ചിറകുകൾ നൽകി.

 

ഒരിക്കലും യാഥാർഥ്യമാകില്ലെന്ന്‌ കരുതിയ പെരുമ്പളം പാലവും എൽഡിഎഫ്‌ സർക്കാരിന്റെ ഇച്ഛാശക്തിയിൽ യാഥാർഥ്യമായി. വേമ്പനാട്‌ കായലിന്‌ കുറുകെ ഒരുകിലോമീറ്ററിലേറെ നീളത്തിൽ നിർമിച്ച പാലം ശനിയാഴ്ച മുഖ്യമന്ത്രി പിണറായി വിജയൻ നാടിന്‌ സമർപ്പിക്കും. ജില്ലയുടെ മറ്റൊരു സ്വപ്ന പദ്ധതിയായ ആലപ്പുഴ- ചങ്ങനാശേരി റോഡും (എസി റോഡ്) നാടിന് സമർപ്പിക്കും. പകൽ 11ന് മുഖ്യമന്ത്രി പെരുമ്പളം പാലം നാടിന്‌ സമർപ്പിക്കും. കായലിന് കുറുകെ നിർമിച്ച സംസ്ഥാനത്തെ ഏറ്റവും നീളമേറിയ പാലമായ പെരുമ്പളംപാലം കിഫ്‌ബി മുഖേന 100 കോടി രൂപ ചെലവഴിച്ചാണ് നിർമിച്ചത്.

കായലിനാൽ ചുറ്റപ്പെട്ട പെരുമ്പളം പഞ്ചായത്തിനെ പടിഞ്ഞാറേക്കരയുമായി ബന്ധിപ്പിക്കുന്നതാണ്‌ പാലം. ഒറ്റപ്പെടലിന്റെ തീരാദുരിതംപേറിയ ജനതയ്‌ക്ക്‌ പുതുജീവിതം സമ്മാനിക്കുന്നതും പ്രകൃതിരമണീയമായ പെരുമ്പളം ദ്വീപിലും പരിസരത്തും വിനോദസഞ്ചാര വികസനം സാധ്യമാക്കുന്നതാണ്‌ സർക്കാരിന്റെ അഭിമാന പദ്ധതി.

 

നിയമക്കുരുക്കുകൾ ഉൾപ്പെടെയുള്ള വെല്ലുവിളി അതിജീവിച്ചാണ്‌ പാലം യാഥാർഥ്യമാക്കിയത്‌. 10000ൽപ്പരം മാത്രമുള്ള പെരുമ്പളത്തുകാർക്കായി 100 കോടിയിലേറെ ചെലവിട്ട്‌ പാലം നിർമിച്ചത്‌ കേരളവികസന ചരിത്രത്തിൽ സുപ്രധാനമായി. എല്ലാവരിലും വികസനത്തിന്റെ സ്വാദ്‌ എത്തണമെന്ന സർക്കാർനയമാണ്‌ നാടിന്‌ അനുഗ്രഹമായത്‌.

 

​11 മീറ്റർ വീതിയിൽ അരൂക്കുറ്റി പഞ്ചായത്തിലെ വടുതലയിൽ തുടങ്ങുന്ന പാലം വിസ്‌മയക്കാഴ്‌ചയാണ്‌. ദേശീയ ജലപാത കടന്നുപോകുന്നയിടത്ത്‌ തൂണുകൾ ഒഴിവാക്കാൻ ബോസ്‌ട്രിങ്‌ ആർച്ച്‌ മാതൃകയിലാണ്‌ നിർമാണം. ഇവിടെ മഴവിൽ വർണത്തിലാണ്‌ പെയിന്റിങ്‌. ഇരുകരകളിലെയും സമീപനറോഡ്‌ ടാറിങ്ങും പാലത്തിൽ കോൺക്രീറ്റിന്‌ മുകളിലെ ടാറിങ്ങും മാത്രമാണ്‌ പൂർത്തിയാകാനുള്ളത്‌.

 

752 കോടി ചെലവിൽ നിർമിച്ച എസി റോഡ്, 65.5 കോടി രൂപയിൽ നിർമിച്ച പടഹാരം പാലം, കാവാലം തട്ടാശേരി പാലത്തിന്റെ നിർമാണം എന്നിവ രാവിലെ 10ന്‌ മങ്കൊമ്പ് ജങ്‌ഷനിൽ നടക്കുന്ന പരിപാടിയിൽ മുഖ്യമന്ത്രി ഉദ്ഘാടനംചെയ്യും. പൊതുമരാമത്ത് വകുപ്പിന്റെ സംസ്ഥാനത്തെ വിവിധ പദ്ധതികളുടെ ഉദ്ഘാടനവും ഇതോടൊപ്പം നടക്കും. പൊതുമരാമത്ത് വകുപ്പിന്റെ കീഴിൽ കെഎസ്ടിപിയുടെ മേൽനോട്ടത്തിൽ റീബിൽഡ് കേരള ഇനിഷ്യേറ്റീവ് പദ്ധതിയുടെ ഭാഗമായി സെമി എലിവേറ്റഡ് ഹൈവേയായാണ് എസി റോഡ് പുനരുദ്ധരിച്ചത്. കിഫ്ബിയുടെ ധനസഹായത്തോടെ കെആർഎഫ്ബിയുടെ മേൽനോട്ടത്തിലാണ് പടഹാരം പാലം പൂർത്തിയാക്കിയത്‌.

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.