എഞ്ചിനീയറിംഗ് ഡിപ്ലോമ പ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

SC/ST, OEC, SEBC വിഭാഗങ്ങളിലെ അപേക്ഷകർക്ക് സർക്കാർ നിർദ്ദേശപ്രകാരമുള്ള സംവരണം ലഭിക്കുന്നതാണ്. 2 വർഷത്തെ പ്രവൃത്തി പരിചയം ഉള്ളവർക്ക് മുൻഗണനയുണ്ടാവും. അപേക്ഷകർ 18 വയസ്സു തികഞ്ഞവരാകണം. പൊതു വിഭാഗങ്ങൾക്ക് 400 രൂപയും, പട്ടികജാതി/പട്ടിക വർഗ്ഗ വിഭാഗങ്ങൾക്ക് 200 രൂപയുമാണ് One Time Registration ഫീസ്.

Jun 12, 2026
എഞ്ചിനീയറിംഗ് ഡിപ്ലോമ പ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

കേരളത്തിലെ പോളിടെക്‌നിക് കോളേജുകളായ ഗവ. പോളിടെക്‌നിക് കോളേജ് പാലക്കാട്, കേരള ഗവ. പോളിടെക്‌നിക് കോളേജ് കോഴിക്കോട്, സ്വാശ്രയ മേഖലയിൽ പ്രവർത്തിക്കുന്ന മാ ദിൻ പോളിടെക്‌നിക് കോളേജ്, മലപ്പുറം എന്നീ സ്ഥാപനങ്ങളിൽ നടത്തുന്ന 2026-27 അധ്യയന വർഷത്തെ പാർട്ട് ടൈം/രണ്ടാം ഷിഫ്റ്റ് എഞ്ചിനീയറിംഗ് ഡിപ്ലോമ പ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. വിശദ വിവരങ്ങൾ അടങ്ങിയ പ്രോസ്പക്ടസ് https://pt.polyadmission.org/ എന്ന വെബ്ബ്സൈറ്റിൽ ലഭ്യമാണ്.

ഭിന്നശേഷിയുള്ളവർക്ക് സീറ്റുകൾ സംവരണം ചെയ്തിട്ടുണ്ട്. 10 ശതമാനം വീതം സീറ്റുകൾ സർക്കാർ/ പൊതുമേഖല/ സ്വകാര്യമേഖലയിൽ 2 വർഷത്തെ പ്രവൃത്തി പരിചയമോ, 2 വർഷ ഐ.ടി.ഐ./കെ ജി സി ഇ/വി എച്ച് എസ് ഇ/ടി എച്ച് എസ് എൽ സി യോഗ്യതയും 2 വർഷത്തെ പ്രവൃത്തി പരിചയമോ ഉള്ളവർക്ക് സംവരണം ചെയ്തിട്ടുണ്ട്. SC/ST, OEC, SEBC വിഭാഗങ്ങളിലെ അപേക്ഷകർക്ക് സർക്കാർ നിർദ്ദേശപ്രകാരമുള്ള സംവരണം ലഭിക്കുന്നതാണ്. 2 വർഷത്തെ പ്രവൃത്തി പരിചയം ഉള്ളവർക്ക് മുൻഗണനയുണ്ടാവും. അപേക്ഷകർ 18 വയസ്സു തികഞ്ഞവരാകണം. പൊതു വിഭാഗങ്ങൾക്ക് 400 രൂപയും, പട്ടികജാതി/പട്ടിക വർഗ്ഗ വിഭാഗങ്ങൾക്ക് 200 രൂപയുമാണ് One Time Registration ഫീസ്.

അപേക്ഷ സമർപ്പിക്കുന്നതിനു മുൻപായി https://pt.polyadmission.org/ എന്ന വെബ്ബ്സൈറ്റ് മുഖേന One-Time Registration പ്രക്രിയ ഫീസടച്ച് പൂർത്തിയാക്കേണ്ടതും അതിനു ശേഷം വിവിധ സർക്കാർ / സ്വാശ്രയ പോളിടെക്‌നിക് കോളേജുകളിലെ സർക്കാർ സീറ്റുകളിലേക്കും, Govt / Department group സീറ്റുകളിലേക്കും, സ്വാശ്രയ പോളിടെക്‌നിക് കോളേജുകളിലെ മാനേജ്മെന്റ് സീറ്റുകളിലേയ്ക്കും അപേക്ഷിക്കാൻ ആഗ്രഹിക്കുന്നവർ ഓരോ കോളേജിലേക്കും ഓൺലൈൻ ആയി പ്രത്യേകം അപേക്ഷകൾ സമർപ്പിക്കേണ്ടതാണ്. One-Time Registration അപേക്ഷകർ ഒരു പ്രാവശ്യം മാത്രം ചെയ്താൽ മതിയാകും. ഓൺലൈനായി അപേക്ഷ സമർപ്പിക്കുവാനുള്ള അവസാന ദിവസം ജൂൺ 26 ആണ്. കൂടുതൽ വിവരങ്ങൾ മേൽ പറഞ്ഞ വെബ്ബ് സൈറ്റിലും അതാത് പോളിടെക്‌നിക് കോളേജിലും ലഭ്യമാണ്.

Prajeesh N K MADAPPALLY