വിദ്യാർത്ഥി നിധിൻരാജിന്റെ മരണവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത ലോൺ ആപ്പ് കേസിലെ മുഖ്യപ്രതി അറസ്റ്റിൽ
അഞ്ചരക്കണ്ടി ദന്തൽ കോളേജ് വിദ്യാർത്ഥി നിധിൻരാജിന്റെ മരണവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത ലോൺ ആപ്പ് കേസിലെ മുഖ്യപ്രതിയെ കണ്ണൂര് ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തു യുപി സ്വദേശി സൗരവ് S/o.രാജേഷ് കുമാർ.22 വയസ്,തൃലോക് പുരി.നോയ്ഡ.ഈസ്റ്റ് ഡൽഹി എന്നയാളെ ആണ് ഡൽഹിയിൽ വെച്ച് ക്രൈം ബ്രാഞ്ച് ഇൻസ്‌പെക്ടർ ശ്രീജിത്ത് കോടേരിഅറസ്റ്റ് ചെയ്തത്. ഈ കേസിൽ നേരത്തെ മൂന്നു പേർ അറസ്റ്റിൽ ആയിരുന്നു.ഹരിയാന സ്വദേശിയായ ജയ് പ്രകാശ്, ഉത്തർ പ്രദേശ് സ്വദേശികൾ ആയ പ്രശാന്ത് കേവൽ.ഋഷികേശ് തിവാരി എന്നിവർ ആണ് നേരത്തെ അറസ്റ്റിൽ ആയത്. കണ്ണൂർ ക്രൈംബ്രാഞ്ച് എസ് പി - പി ബാലകൃഷ്ണൻ നായരുടെ മേൽനോട്ട ത്തിൽ Dysp ജീവൻ ജോർജ് ആണ് ലോൺ ആപ്പ് കേസ് അന്വേഷിക്കുന്നത്.പ്രതിയെ പിടികൂടിയ പോലീസ് സംഘത്തിൽ എസ് ഐ മധുസൂദനൻ ,എഎസ് ഐ പ്രമോദ് എന്നിവർ ഉണ്ടായിരുന്നു.


