നിയമനം - കോഴിക്കോട് ജില്ല

Nov 23, 2026
നിയമനം - കോഴിക്കോട് ജില്ല

ഇൻഫർമേഷൻ അസിസ്റ്റന്റ് നിയമനം

കോഴിക്കോട് ഗവ. മെഡിക്കൽ കോളേജിലെ മാതൃശിശു സംരക്ഷണ കേന്ദ്രത്തിൽ (ഐ.എം.സി.എച്ച്) എച്ച്.ഡി.എസ്. ന് കീഴിൽ ഇൻഫർമേഷൻ അസിസ്റ്റന്റ് തസ്തികയിൽ നിയമനം നടത്തുന്നു. ജെ.സി.ഒ. റാങ്കിൽ വിരമിച്ച വിമുക്തഭടന്മാർക്ക് അപേക്ഷിക്കാം. കമ്പ്യൂട്ടർ പരിജ്ഞാനമുള്ളവർക്ക് മുൻഗണന. പ്രായപരിധി 60 വയസ്സിൽ താഴെ. ഉദ്യോഗാർഥികൾ സർട്ടിഫിക്കറ്റുകൾ സഹിതം ഡിസംബർ ഒന്നിന് രാവിലെ 11.30 ന് ഐ.എം.സി.എച്ച്. സൂപ്രണ്ട് ഓഫീസിൽ നടക്കുന്ന കൂടിക്കാഴ്‍ചയിൽ നേരിട്ട് ഹാജരാകണം.

ഫാർമസിസ്റ്റ് നിയമനം

കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിക്ക് കീഴിൽ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയുടെ ഭാഗമായി ഫാർമസിസ്റ്റ് ഗ്രേഡ് II തസ്തികയിൽ നിയമനം നടത്തുന്നു. ബി.ഫാം/ഡി.ഫാം യോഗ്യതയും ഫാർമസി കൗൺസിൽ രജിസ്ട്രേഷനുമുള്ളവർക്ക് അപേക്ഷിക്കാം. ഉദ്യോഗാർഥികൾ സർട്ടിഫിക്കറ്റുകൾ സഹിതം ഡിസംബർ രണ്ടിന് രാവിലെ 11 ന് മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ടിന്റെ ഓഫീസിൽ നേരിട്ട് ഹാജരാകണം. ഫോൺ: 0495-2357457