കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി: വിവിധ തസ്തികകളിൽ നിയമനം
കോഴിക്കോട് ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രിക്ക് കീഴിൽ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിക്ക് വേണ്ടി വിവിധ തസ്തികകളിൽ നിയമനം നടത്തുന്നു. അലുമിനിയം ഫാബ്രിക്കേഷൻ, പെയിന്റിങ്, വെൽഡിങ്, മേഖലകളിൽ പ്രവൃത്തിപരിചയമുള്ള 45 വയസ്സിന് താഴെ പ്രായമുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. ഉദ്യോഗാർത്ഥികൾ നവംബർ അഞ്ചിന് രാവിലെ 11ന് സൂപ്രണ്ട് ഓഫീസിൽ നടക്കുന്ന കൂടിക്കാഴ്ചയിൽ പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റ് ഉൾപ്പെടെയുള്ള സർട്ടിഫിക്കറ്റുകളുടെ അസ്സൽ രേഖകളുമായി ഹാജരാകണം. ഫോൺ: 0 4 9 5 2 3 5 7 4 5 7


