ഉദ്യോഗാർഥികൾ കാത്തിരിക്കുന്ന റയിൽവേ റിക്രൂട്ട്മെന്റ് ബോർഡിന്റെ RRB NTPC വിജ്ഞാനപനം വന്നിരിക്കുന്നു.
ആകെ 5236 ഒഴിവുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. പ്ലസ്ടു തലത്തിൽ 1688 ഒഴിവുകളും ബിരുദതലത്തിൽ 3548 ഒഴിവുകളുമാണ് ഉള്ളത്.
ഇന്ത്യൻ റെയിൽവേയിലേക്ക് വീണ്ടും അവസരം.
നോൺ ടെക്നിക്കൽ പോപ്പുലർ കാറ്റഗറിയിലേക്ക് പ്ലസ്ടു ഡിഗ്രി യോഗ്യതയുള്ളവർക്ക് രണ്ട് വ്യത്യസ്ത നോട്ടിഫിക്കേഷനായിട്ടാണ് വിജ്ഞാപനം വന്നിട്ടുള്ളത്. ആകെ 5236 ഒഴിവുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. പ്ലസ്ടു തലത്തിൽ 1688 ഒഴിവുകളും ബിരുദതലത്തിൽ 3548 ഒഴിവുകളുമാണ് ഉള്ളത്.
ഡിഗ്രി യോഗ്യതയുള്ളവർക്ക് (CEN 06/2026 ) നിലവിൽ അപേക്ഷ സമർപ്പണം തുടങ്ങി കഴിഞ്ഞു.3548 ഒഴിവുകൾ ആണ് ഈ വിഭാഗത്തിൽ ഉള്ളത്. ഇവർക്ക് അപേക്ഷ പൂർത്തിയാക്കാനുള്ള അവസാന തീയ്യതി 2026 നവംബർ 6. ഫീസ് അടക്കേണ്ട അവസാന ദിവസം നവംബർ 8.
പ്ലസ്ടു യോഗ്യതയുള്ളവർക്ക് ( CEN 07/2026) 1688 ഒഴിവുകളാണ് ഉള്ളത്. ഒക്ടോബർ 15 മുതൽ നവംബർ 13 വരെയാണ് അപേക്ഷ സമർപ്പണത്തിനുള്ള സമയം.
പ്രായപരിധി : 18 മുതൽ 33 വയസ്സ് വരെ. SC/ST ഉദ്യോഗാർത്ഥികൾക്ക് 5 വർഷവും, OBC (NCL) ഉദ്യോഗാർത്ഥികൾക്ക് 3 വർഷവും ഇളവ് ലഭിക്കും.
അപേക്ഷാ ഫീസ് : പൊതു വിഭാഗക്കാർക്ക് 500 രൂപ ആണ് അപേക്ഷാ ഫീസ്. പരീക്ഷ എഴുതുന്നവർക്ക് ഇതിൽ 400 രൂപ റീഫണ്ട് ലഭിക്കും. SC/ST, ഭിന്നശേഷിക്കാർ, സ്ത്രീകൾ, ട്രാൻസ്ജെൻഡർ, ന്യൂനപക്ഷ വിഭാഗങ്ങൾ എന്നിവർക്ക് 250 രൂപ ആണ് ഫീസ്. പരീക്ഷ എഴുതുന്നവർക്ക് മുഴുവൻ തുകയും റീഫണ്ട് ലഭിക്കും.
ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്നതിനായി അടുത്തുള്ള അക്ഷയ കേന്ദ്രം സന്ദർശിക്കുക.


