ഇനി ആശുപത്രിയിൽ പോകേണ്ട....! ആരോഗ്യ പ്രവർത്തകർ വീട്ടിൽ വരും. അറിയാം കേരള സർക്കാരിന്റെ ഹൃദയ രാഗം പദ്ധതിയെ കുറിച്ച്...
പതിനെട്ടു വയസിനു മുകളിലുള്ളവർക്കാണ് ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കുന്നത്. പ്രമേഹം പ്രഷർ, കൊളസ്ട്രോൾ, ഹൃദ്രോഗ സാധ്യത, സ്ട്രോക്ക് സാധ്യത എന്നിവയാണ് ആരോഗ്യ പ്രവർത്തകർ വീട്ടിലെത്തി പരിശോധിക്കുന്നത്.
ജീവിത ശൈലീ രോഗങ്ങൾക്കെതിരെ ആരോഗ്യവകുപ്പിന്റെ പൊതുജനാരോഗ്യ കാമ്പയിൻ ആണ് കേരള സർക്കാരിന്റെ ഹൃദയ രാഗം പദ്ധതി. ആരോഗ്യ മന്ത്രി കെ മുരളീധരൻ ആണ് പദ്ധതി പ്രഖ്യപിച്ചത്. ഇതുവരെ ക്യാമ്പിൽ പോയി പരിശോധന നടത്തിയിരുന്നെങ്കിൽ ഇപ്പോൾ ആരോഗ്യ പ്രവർത്തകർ വീട്ടിൽ വന്ന് പരിശോധിക്കും എന്നതാണ് ഈ പദ്ധതിയുടെ പ്രത്യേകത.
പതിനെട്ടു വയസിനു മുകളിലുള്ളവർക്കാണ് ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കുന്നത്. പ്രമേഹം പ്രഷർ, കൊളസ്ട്രോൾ, ഹൃദ്രോഗ സാധ്യത, സ്ട്രോക്ക് സാധ്യത എന്നിവയാണ് ആരോഗ്യ പ്രവർത്തകർ വീട്ടിലെത്തി പരിശോധിക്കുന്നത്.
എങ്ങിനെയാണ് നടക്കുന്നത്...?
ആരോഗ്യ പ്രവർത്തകർ വീട്ടിലെത്തി പ്രഷർ ഷുഗർ തുടങ്ങിയവയുടെ പ്രാഥമിക പരിശോധന നടത്തും. പരിശോധന യ്ക്ക് ശേഷം റിസ്ക് അനുസരിച്ചു രോഗികളെ Mild, (ചെറിയ റിസ്ക് ) Modarate ( ഇടത്തരം റിസ്ക് ),High ( കൂടിയ റിസ്ക് എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളാക്കും.ഹൈ റിസ്ക് ഉള്ളവർക്ക് 24 മണിക്കൂറിനുള്ളിലും, മറ്റുള്ളവർക്ക് രണ്ടാഴ്ചക്കുള്ളിലും പരിശോധനയും ചികിത്സയും ഉറപ്പാക്കും
ആദ്യഘട്ടത്തിൽ പരീക്ഷണാടിസ്ഥാനത്തിൽ വട്ടിയൂർകാവ് ഇടുക്കി, നിലമ്പൂർ എന്നിങ്ങനെ മൂന്ന് മണ്ഡലങ്ങളിലാണ് പദ്ധതി നടപ്പിലാക്കുന്നത്. ഇത് വിജയം കണ്ടാൽ കേരളത്തിലെ 140 ത് മണ്ഡലങ്ങളിലും പദ്ധതി നടപ്പിലാക്കും.


