ആലിൻ ഷെറിൻ എബ്രഹാമിന്റെ പിതാവ് അരുൺ എബ്രഹാമിനെ അക്ഷയ ന്യൂസ് കേരള ആദരിച്ചു

Aug 9, 2026
ആലിൻ ഷെറിൻ എബ്രഹാമിന്റെ പിതാവ് അരുൺ എബ്രഹാമിനെ അക്ഷയ ന്യൂസ് കേരള  ആദരിച്ചു
ആലിൻ ഷെറിൻ എബ്രഹാമിന്റെ പിതാവ് അരുൺ എബ്രഹാമിനെ അക്ഷയ ന്യൂസ് കേരള  ആദരിച്ചു

കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അവയവ ദാതാവ് പത്തുമാസം പ്രായമുള്ള ആലിൻ ഷെറിൻ എബ്രഹാമിന്റെ പിതാവ് അരുൺ എബ്രഹാമിനെ അക്ഷയ ന്യൂസ് കേരള ആദരിച്ചു. വാഹനാപകടത്തിൽ മസ്തിഷ്ക മരണം സംഭവിച്ച സ്വന്തം മകളായ ആലിന്റെ അവയവങ്ങൾ ദാനം ചെയ്യാൻ മതാപിതാക്കളായ അരുൺ എബ്രഹാമും ഷെറിൻ ജോണും തയ്യാറാവുകയായിരുന്നു. അരുൺ എബ്രഹാം പത്തനംതിട്ട ജില്ലയിലെ അക്ഷയ സംരംഭകനും ഇ-വോയ്സ് ഇൻഫോ പ്രൈവറ്റ് ലിമിറ്റഡിന്റെ ഷെയർ ഹോൾഡറും ആയിരുന്നു. അക്ഷയ ന്യൂസ് കേരളയുടേയും ഇ-വോയ്സ് ഇൻഫോ പ്രൈവറ്റ് ലിമിറ്റഡിന്റേയും ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ആധാരം എഴുത്ത് പരീക്ഷയ്ക്ക് വേണ്ടിയുള്ള പരിശീലന ക്ലാസ്സിന്റെ ഉദ്ഘാടന വേളയിലാണ് അരുൺ എബ്രഹാമിനെ അഡീഷണൽ അഡ്വക്കറ്റ് ജനറൽ മുഹമ്മദ് ഷാ പി.എ. ഉപഹാരം നൽകി ആദരിച്ചത്. എറണാകുളം ആശീർ ഭവനിൽ നടന്ന പരിപാടിയിൽ ഇവോയ്സ് ഇൻഫോ പ്രൈവറ്റ് ലിമിറ്റഡ് മാനേജിങ് ഡയരക്ടർ ജഫേഴ്സൻ മാത്യു അധ്യക്ഷനായിരുന്നു. ഇവോയിസ് ഇൻഫോ പ്രൈവറ്റ് ലിമിറ്റഡിന്റെ സെക്രട്ടറി സോണി ആസാദ്, ഡയരക്ടർമാരായ പ്രജീഷ് കോഴിക്കോട്, രാജേഷ് ചാത്തമംഗലം, സജയ് തിരുവനന്തപുരം, മനോജ് തോമസ്, റാഷിക് കണ്ണൂർ, ഷാജഹാൻ പത്തനംതിട്ട , നിസാർ മലപ്പുറം തുടങ്ങിയവർ സംസാരിച്ചു. അക്ഷയ ന്യൂസ് കേരള ചീഫ് എഡിറ്റർ പ്രമോദ് കെ റാം സ്വാഗതവും ഡയരക്ടർ നിഷാന്ത് സി.വൈ നന്ദിയും പറഞ്ഞു.