ഗ്രാമീൺ ഭാരത് മഹോത്സവ്-കേരളം 2026': നവംബർ 27 മുതൽ

Nov 25, 2026
ഗ്രാമീൺ ഭാരത് മഹോത്സവ്-കേരളം 2026': നവംബർ 27 മുതൽ

ഗ്രാമീൺ ഭാരത് മഹോത്സവ് - കേരളം 2026 ദേശീയ പ്രദർശന-വിപണന മേള നവംബർ 27 മുതൽ ഡിസംബർ ആറ് വരെ തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് നടക്കും. നബാർഡ് കേരള റീജിയണൽ ഓഫീസിന്റെ നേതൃത്വത്തിലാണ് മേള സംഘടിപ്പിക്കുന്നത്. 18 സംസ്ഥാനങ്ങളിലെ ഗ്രാമീണ കരകൗശല വിദഗ്ധരും നെയ്ത്തുകാരും സംരംഭകരും പരമ്പരാഗത ഉൽപ്പന്നങ്ങളുമായി മേളയിൽ പങ്കെടുക്കും.